ഇമ മഞ്ചേരി ഗ്ലോബൽ അഞ്ചാമത് ഫുട്ബാൾ ടൂർണമെന്റ് ജേതാക്കളായ സൈഫർടെക് എഫ്.സി ടീം
ദുബൈ: ഇമ മഞ്ചേരി ഗ്ലോബൽ അഞ്ചാമത് ഫുട്ബാൾ ടൂർണമെന്റ് ദുബൈ അബുഹൈൽ സ്പോർട്സ് സ്റ്റേഡിയത്തിൽ നടത്തി. ഫൈനലിൽ എഫ്.സി തിരൂരിനെ പരാജയപ്പെടുത്തി സൈഫർടെക് എഫ്.സി ചാമ്പ്യന്മാരായി. ദൈറ സോക്കർ എഫ്.സി, കെ.എൽ.എഫ്.സി വട്ടമ്പാടം എന്നീ ടീമുകൾ മൂന്നും നാലും സ്ഥാനങ്ങൾ പങ്കിട്ടു. ടൂർണമെന്റ് സ്പോട്ട് നൗഷാദ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഇമ ഗ്ലോബൽ പ്രസിഡന്റ് ഷമീം, സ്പോർട്സ് കൺവീനർ സലിം, ഇമ ട്രസ്റ്റ് വൈസ് ചെയർമാൻ ഫൈസൽ ബാബു , അലി കുട്ടികീർത്തിയിൽ, സുരേഷ് ചുണ്ടയിൽ, പി.എം. ഷൗക്കത്ത്, ശാഹുൽ, റംസി, പി.കെ. റമീസ് എന്നിവർ സംബന്ധിച്ചു. മുഖ്യാതിഥികളായി ഡൈവ്ടെക് കലാം, മുഫസ്സിൽ ക്ലാസിക്, സതീഷ് മയൂഖം, ആമ്പർ അരുൺ, ഫ്രേയോ ഷഫീഖ്, ഇമ എക്സിക്യൂട്ടിവ് ജമാൽ, ശിവൻ, അസ്കർ, റഹീസ്, പി.എം. ഷബീർ, സിനാൽ, മജീദ്, മുസ്തഫ, റിജാസ്, ജംഷി, ഷാനിൽ, ഷബീദ്, ഫിറോസ് എന്നിവർ പങ്കെടുത്തു. വിജയികൾക്ക് സ്പോട്ട് നൗഷാദ്, ഇമ പ്രസിഡന്റ് ഷമീം, എഫ്.സി കൺവീനർ സലീം, മയൂഖം സതീഷ് എന്നിവർ ട്രോഫികൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.