അബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിക്കാറുള്ള റമദാനിലെ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഇത്തവണ പങ്കെടുക്കുന്നത് നാനൂറോളം പേര്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയോളം പേരാണ് ഇത്തവണത്തെ മത്സരത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാര്‍ച്ച് 14,15,16 തീയതികളിലാണ് പരിപാടി നടക്കുക. മത്സരത്തില്‍ യു.എ.ഇയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കാണ് അവസരമുള്ളത്.
10 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള ആണ്‍കുട്ടികള്‍, 15 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍, 19 വയസ്സിനു മുകളിലുള്ള പുരുഷന്മാര് എന്നീ കാറ്റഗറികളിലാണ് മത്സരം. മൂന്ന് വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 50,000, 30,000, 20,000 ഇന്ത്യന്‍ രൂപ കാഷ് പ്രൈസ് സമ്മാനിക്കുമെന്ന് പ്രസിഡന്റ് പി. ബാവ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഐ.ഐ.സി മാനേജിങ് കമ്മിറ്റി അറിയിച്ചു. മാര്‍ച്ച് 16ന് രാത്രിയാണ് ഗ്രാൻഡ് ഫിനാലെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.