ദുബൈ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഗൾഫ് രാഷ്ട്രങ്ങളിൽനിന്നും ആഫ്രിക്കയിൽനിന്നും മുന്നൂറോളംപേരെ ഇന്‍റർപോൾ അറസ്റ്റ് ചെയ്തു. ഓപറേഷൻ 'വെക' എന്ന് പേരിട്ട പദ്ധതിയിലൂടെ 700 പേരെ രക്ഷപ്പെടുത്തിയതായും ഇന്‍റർപോൾ അറിയിച്ചു. ജൂൺ 12 മുതൽ 17 വരെ നടത്തിയ ഓപറേഷനിലാണ് അറസ്റ്റെന്ന് ഇന്‍റർപോളിന്‍റെ ഫ്രാൻസിലെ ഹെഡ്ക്വാർട്ടേഴ്സ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
യു.എ.ഇയിൽനിന്ന് മാത്രം 34 പേരെയാണ് അറസ്റ്റ് ചെയ്തത്. ആഫ്രിക്ക കേന്ദ്രീകരിച്ചായിരുന്നു പൊലീസ് പരിശോധന. എന്നാൽ, കൂടുതൽ ഇരകളും എത്തപ്പെട്ടത് ഗൾഫ് മേഖലകളിലേക്കാണ്. മിഡിൽ ഈസ്റ്റിലേക്ക് 23 പെൺകുട്ടികളെ കടത്താൻ ശ്രമിച്ച മൂന്നുപേരെ കാമറൂണിൽനിന്നാണ് പിടികൂടിയത്.
കുവൈത്തിലേക്ക് ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പിന് ശ്രമിച്ചവരെ ടോഗോയിൽനിന്ന് പിടികൂടി. വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് ഒമാനിലെത്തിച്ച ആറുപേരെ ഒമാൻ അധികൃതരുടെ സഹായത്തോടെ രക്ഷപ്പെടുത്തി. കഴിഞ്ഞ വർഷം ജൂലൈയിൽ യു.എ.ഇ നടത്തിയ ഓപറേഷനിൽ 286 പേരെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.