നഷ്​ടപരിഹാരത്തുകയിൽ നിന്ന് വൻതുക ഫീസ്;​ അഭിഭാഷക​െൻറ ലൈസൻസ് തെറിച്ചു

അബൂദബി: ചികിത്സപ്പിഴവിന് ആശുപത്രിയിൽ നിന്ന് ലഭിച്ച നഷ്​ടപരിഹാരത്തിൽ നിന്ന് വൻ തുക ഫീസിനത്തിൽ വാങ്ങിയ അഭിഭാഷക​െൻറ ലൈസൻസ് റദ്ദാക്കി. നഷ്​ടപരിഹാരമായി ലഭിച്ച 30ലക്ഷം ദിർഹമി​െൻറ 25 ശതമാനം ഫീസായി ചോദിച്ചതിനെത്തുടർന്നാണ് നടപടി. ലൈസൻസ് റദ്ദാക്കാനുള്ള അഭിഭാഷക അച്ചടക്ക സമിതിയുടെ നടപടി അബൂദബി കോടതി ശരി​െവച്ചു.

കോടതി വിധി പ്രകാരമുള്ള നഷ്​ടപരിഹാരത്തുക രോ​ഗിക്ക് കൈമാറാതെ അഭിഭാഷകൻ കബളിപ്പിച്ചതായും കോടതി കണ്ടെത്തി. പരാതിക്കാരൻ നൽകിയ പവർ ഓഫ് അറ്റോർണിയിലൂടെയാണ് അഭിഭാഷകൻ പണം സ്വന്തമാക്കിയത്.

ഭാര്യക്ക് തെറ്റായ രോ​ഗനിർണയം നടത്തിയ ആശുപത്രിക്കെതിരെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. 30 ലക്ഷം ദിർഹം കോടതി വിധിച്ചു. ഈ പണം അഭിഭാഷകന് ലഭിച്ചു.

ഇതിൽ നിന്ന് 10 ലക്ഷം ദിർഹം ഫീസ്​ ഈടാക്കി 20 ലക്ഷം ദിർഹം പരാതിക്കാര​െൻറ ഭാര്യയുടെ അക്കൗണ്ടിൽ അഭിഭാഷകൻ നിക്ഷേപിച്ചു.

Tags:    
News Summary - Huge fees from compensation; lawyer's license thrown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.