Posted On
date_range Updated On
date_range പൊലീസ് വാഹനത്തിലും ഹോപ് മയം
ദുബൈ: ‘ഹോപ്പി’നെ യാത്രയാക്കാൻ ശൈഖ് മുഹമ്മദ് ചരിത്രത്തിൽ ആദ്യമായി ട്വിറ്റർ പ്രൊഫൈൽ ചിത്രം മാറ്റിയപ്പോൾ പിന്തുണയുമായി യു.എ.ഇയിലെ മറ്റു ഭരണാധികാരികളും സർക്കാർ സംവിധാനങ്ങളും പ്രൊഫൈൽ ചിത്രം മാറ്റിയിരുന്നു. ഇതിന് പിന്നാലെ പട്രോളിങ് വാഹനങ്ങളിൽ ഹോപ്പിന് പിന്തുണയർപ്പിച്ച് സ്റ്റിക്കർ പതിപ്പിച്ചിരിക്കുകയാണ് അബൂദബി പൊലീസ്. ഇംഗ്ലീഷിലും അറബിയിലും ‘ഹോപ് മാർസ് മിഷൻ 2020’ എന്നെഴുതിയിരിക്കുന്ന സ്റ്റിക്കറിൽ ‘അറബ് ലോകം ചൊവ്വയിലേക്ക്’ എന്ന ടാഗ് ലൈനും ചേർത്തിട്ടുണ്ട്. ആത്മാഭിമാനത്തിെൻറയും സന്തോഷത്തിെൻറയും ആവിഷ്കരണം എന്നും വാഹനങ്ങളിൽ കുറിച്ചിരിക്കുന്നു. ഹോപ്പിന് ആശംസകളുമായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ വീടുകൾ അലങ്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.