അ​ബൂ​ദ​ബി അ​ൽ വ​ഹ്ദ പ്ര​ധാ​ന ബ​സ് സ്റ്റേ​ഷ​നി​ൽ ടി​ക്ക​റ്റി​നാ​യി വ​രി നി​ൽ​ക്കു​ന്ന​വ​ർ

അവധി ദിനങ്ങൾ; അബൂദബി ബസ് സ്റ്റേഷനുകളിൽ തിരക്ക്

അബൂദബി: മറ്റ് എമിറേറ്റുകളിലേക്ക് പോകാൻ പൊതുഗതാഗത മാർഗം തേടുന്നവർ വർധിച്ചതോടെ ബസ് സ്റ്റേഷനുകളിൽ വൻ തിരക്ക്. അബൂദബി എമിറേറ്റിലെ അൽ വഹ്ദ പ്രധാന ബസ് സ്റ്റേഷൻ, മുസഫ ബസ് സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിലാണ് വൻതിരക്ക് അനുഭവപ്പെട്ടത്. ദുബൈ, അൽഐൻ മേഖലകളിക്ക് പോകാൻ മണിക്കൂറുകളാണ് ടിക്കറ്റിനായി യാത്രക്കാർ വരി നിന്നത്. തിരക്ക് പരിഗണിച്ചു കൂടുതൽ സർവിസുകൾ അടക്കമുള്ള സംവിധാനങ്ങൾ സംയോജിത ഗതാഗത വകുപ്പ് ഏർപ്പെടുത്തിരുന്നു. എങ്കിലും തിരക്കിന് കുറവുണ്ടായില്ല. പെരുന്നാൾ ദിനത്തിൽ ദുബൈയിലേക്ക് പോകാനുള്ളവരാണ് അധികമായി ഉണ്ടായിരുന്നത്. രണ്ടു മണിക്കൂറിൽ അധികം വരി നിന്നാണ് ടിക്കറ്റുകൾ പലരും തരപ്പെടുത്തിയത്.

പെരുന്നാൾ ദിനത്തിലും ചൊവ്വാഴ്ചയും ദുബൈയിലേക്ക് പോകുന്നവർ ആയിരുന്നു കൂടുതൽ. ഇവർ മടങ്ങുമ്പോൾ ദുബൈയിൽനിന്ന് അബൂദബിയിലേക്കും തിരക്ക് കൂടാനാണ് സാധ്യത. ടിക്കറ്റ് ലഭിക്കാൻ താമസം നേരിടുന്നതിനാൽ ഉദ്ദേശിച്ച സമയത്ത് എത്തിച്ചേരുന്നതിന് സാധിക്കാതെ വരാനിടയുണ്ട്. അതിനാൽതന്നെ യാത്രക്കാർ ഇത് മുൻകൂട്ടി കണ്ട് യാത്ര പ്ലാൻ ചെയ്തില്ലെങ്കിൽ ബുദ്ധിമുട്ടാവും. ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും യാത്രക്കാർ തിരക്കും ട്രാഫിക്കും പരിഗണിച്ചു യാത്രകൾ ക്രമീകരിക്കണമെന്നും അധികൃതർ അറിയിച്ചു. അതേസമയം, അബൂദബിയിലെ സൗജന്യ വാഹന പാർക്കിങ് മേയ്‌ ഏഴിന് രാവിലെ 7.59ന് തുടരും. പാർക്കിങ്, ദർബ് ടോൾ എന്നിവയാണ് സൗജന്യം ആക്കിയിരിക്കുന്നതെന്ന് സമയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. ഏഴു മുതൽ ദർബ് ടോൾ ഫീസ് പുനഃസ്ഥാപിക്കും. 

Tags:    
News Summary - Holidays; Abu Dhabi bus stations are crowded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.