Posted On
date_range Updated On
date_range ഹൃദയാഘാതം; തലശ്ശേരി സ്വദേശിയായ യുവാവ് ദുബൈയിൽ നിര്യാതനായി
ദുബൈ: തലശ്ശേരി സ്വദേശിയായ യുവാവ് ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തലശ്ശേരി ടി.സി മുക്കിലെ വെങ്ങറകത്ത് പുതിയപുരയിൽ മുഹമ്മദ് റിസ്ഹാം (32) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ദുബൈ എൻ.എം.സി ആശുപത്രിയിലായിരുന്നു മരണം.
താനിക്ക റഹീമിന്റെയും വേങ്ങാകത്ത് പുതിയപുരയിൽ റഹ്മത്തിന്റെയും മകനാണ്. ഭാര്യ: സുഹറ. സഹോദരൻ: റൈഹാൻ. മൃതദേഹം നാട്ടിലെത്തിച്ച് തിങ്കളാഴ്ച തലശ്ശേരി സൈദാർ പള്ളി ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.