വൈശാഖ്
ശശിധരൻ
Posted On
date_range Updated On
date_range ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം: ആലുവ സ്വദേശി യു.എ.ഇയിൽ മരിച്ചു
ദുബൈ: ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് ആലുവ സ്വദേശി മരിച്ചു. ആലുവ ഹിൽ റോഡ് മനോജ് വിഹാറിൽ വൈശാഖ് ശശിധരനാണ് (35) മരിച്ചത്. ദുബൈയിൽ സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.
പിതാവ്: പരേതനായ കോട്ടയം കാരാപ്പുഴ കൊല്ലംപറമ്പിൽ വൈഷ്ണവം വീട്ടിൽ ശശിധരൻ. മാതാവ്: മഞ്ജു ശശിധരൻ. സഹോദരങ്ങൾ: വിഷ്ണു ശശിധരൻ (ബംഗളൂരു), കാർത്തിക ശശിധരൻ (യു.കെ), മാളവിക മനോജ്, ആദിഷ് മനോജ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ആലുവ എസ്.എൻ.ഡി.പി ശാന്തിതീരം ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.