മുഹമ്മദ് ഹസൻ
Posted On
date_range Updated On
date_range ഹൃദയാഘാതം; മലപ്പുറം സ്വദേശി ഷാർജയിൽ നിര്യാതനായി
ദുബൈ: മലപ്പുറം കരുവാരകുണ്ട് സ്വദേശി ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കരുവാരകുണ്ട് പാറമ്മൽ വീട്ടിൽ മുഹമ്മദ് ഹസൻ (54) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഷാർജ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച രാവിലെ എട്ടോടെ മരിക്കുകയായിരുന്നു.
അജ്മാനിൽ എംപയർ അഡ്വർടൈസിങ് ആൻഡ് ഇന്‍റീരിയർ ഡിസൈൻ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. മൃതദേഹം അൽ ഖാസിമി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തീകരിച്ച് വരുന്നതായി ‘ഹംപാസ്’ പ്രവർത്തകർ അറിയിച്ചു.
പാറമ്മൽ ഹംസയാണ് മുഹമ്മദ് ഹസന്റെ പിതാവ്. മാതാവ്: ആമിന. ഭാര്യ: സൗദ തൊട്ടിപ്പറമ്പൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.