ഉമ്മുല്‍ഖുവൈന്‍ ഇന്ത്യൻ അസോസിയേഷൻ വനിത വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്ത്രീകൾക്കായി ആരോഗ്യ ബോധവത്കരണ പരിപാടിയിൽ പങ്കെടുത്തവർ
സ്ത്രീകൾക്കായി ആരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
ഉമ്മുൽഖുവൈൻ: ഉമ്മുല്‍ഖുവൈന്‍ ഇന്ത്യൻ അസോസിയേഷൻ വനിത വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ഉമ്മുൽ ഖുവൈൻ ഹോസ്പിറ്റലിന്‍റെ സഹകരണത്തോടെ സ്ത്രീകൾക്കായി ആരോഗ്യ ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു. ‘ആരോഗ്യകരമായ ഭാവിക്ക് ആരോഗ്യമുള്ള മാതാവ് ’ എന്ന സന്ദേശം മുൻനിർത്തി കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗർഭധാരണത്തിന് മുൻപുള്ള ആരോഗ്യപരിപാലനത്തിന്‍റെ പ്രാധാന്യം വിശദീകരിച്ചു.
സ്ത്രീകളുടെ ശാരീരികവും മാനസികവുമായി ബന്ധപ്പെട്ട ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനൊപ്പം പ്രമേഹം, രക്ത സമ്മർദം തുടങ്ങിയ ആരോഗ്യ പരിശോധനകളും നടന്നു. വനിത വിഭാഗം സെക്രട്ടറി ജസ്‌ന റഹീം സ്വാഗതം ആശംസിച്ചു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് സജാദ് നാട്ടിക അധ്യക്ഷത വഹിച്ചു. ആരോഗ്യകരമായ കുടുംബത്തിനും നല്ലൊരു ഭാവിക്കും സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ലേഡീ സ് വിങ് കോർഡിനേറ്റർ നസീർ സി.കെ നന്ദി രേഖപ്പെടുത്തി. പരിപാടിയിൽ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളും ഉൾപ്പെടെ നൂറിലധികം സ്ത്രീകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.