ദുബൈ: കാസർകോട് ജില്ലക്കാരുടെ സംഗമം ‘ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ്’ 2025 ഒക്ടോബർ 26ന് ദുബൈ ഇത്തിസലാത്ത് അക്കാദമിയിൽ നടക്കും. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയാണ് സംഗമം സംഘടിപ്പിക്കുന്നത്.ആറു മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ജില്ലക്കകത്തും ഗൾഫിലുമുള്ള വ്യവസായ രംഗത്തുള്ളവർക്കായി ബിസിനസ് കോൺക്ലേവ്, വിവിധ കലാ കായിക മൽസരങ്ങൾ, പ്രശസ്ത കലാകാരന്മാരെ അണിനിരത്തിയുള്ള ഇശൽ വിരുന്ന്, പ്രമുഖ സാംസ്കാരിക നായകർ പങ്കെടുക്കുന്ന സാംസ്കാരിക സദസ്സ്, മുതിർന്നവർക്കും കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള വിനോദ പരിപാടികൾ, വനിത സമ്മേളനം തുടങ്ങി പരിപാടികൾ ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറും.ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിച്ചിരുന്നു. കാസർകോടിന്റെ തനത് വൈവിധ്യങ്ങളെ ഉൾപ്പെടുത്തി വിവിധ കലാകായിക സാംസ്കാരിക വിനോദ പരിപാടികൾ ഉൾപ്പെടുത്തിയുള്ള ഗ്രാൻഡ് ഫെസ്റ്റ് ജില്ലക്ക് പുറത്തെ കാസർകോട്ടുകാരുടെ ഏറ്റവും വലിയ സംഗമമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.