ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ലീഡേഴ്സ് മീറ്റ് ഹംസ തൊട്ടി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: പ്രവാസി മഹോത്സവം ഹലാ കാസ്രോട് ഗ്രാൻഡ് ഫെസ്റ്റ് ഒക്ടോബർ 26ന് ദുബൈ ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടിൽ അരങ്ങേറും. ഫുഡ് സ്ട്രീറ്റ്, വനിത സമ്മേളനം, രക്തദാന ക്യാമ്പ്, ഫുട്ബാൾ ഫെസ്റ്റ്, ബിസിനസ് കോൺക്ലേവ്, പ്രചോദന പ്രഭാഷണങ്ങൾ തുടങ്ങി നിരവധി പ്രത്യേക പരിപാടികളും സമ്മാനദാനങ്ങളും ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറും.
പരിപാടി വിജയിപ്പിക്കാൻ വ്യവസായിയും ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറിയുമായ യഹ്യ തളങ്കര ചീഫ് പാട്രൺ ആയി 501 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. വെസ്റ്റ് ബേൺ പേൾ ക്രീക്ക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേർന്ന ലീഡേഴ്സ് മീറ്റ് യോഗത്തിൽ ജില്ല പ്രസിഡന്റ് സലം കന്യപ്പാടി അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ തൊട്ടി ഉദ്ഘാടനം നിർവഹിച്ചു.
ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, അബ്ദുൽ ഖാദർ അരിപ്രാം, ജില്ല ഭാരവാഹികളായ സി.എച്ച്. നൂറുദ്ദീൻ, സലാം തട്ടാഞ്ചേരി, ഇസ്മായിൽ നാലാം വാതുക്കൽ, കെ.പി. അബ്ബാസ് കളനാട്, സുബൈർ അബ്ദുല്ല മൊയ്ദീൻ, റഫീഖ് പടന്ന, ഹസൈനാർ ബീജന്തടുക്ക, പി.ഡി. നൂറുദ്ദീൻ, ഫൈസൽ മുഹ്സിൻ, സി.എ. ബഷീർ പള്ളിക്കര, ബഷീർ പാറപ്പള്ളി, അഷ്റഫ് ബായാർ, സിദ്ദിഖ് ചൗക്കി, ആസിഫ് ഹൊസങ്കടി, സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗങ്ങളായ റാഫി പള്ളിപ്പുറം, മുനീർ ബേരിക്ക, സലിം ചേരങ്കൈ, മണ്ഡലം പ്രധാന ഭാരവാഹികളായ ഇബ്രാഹിം ബേരിക, ഫൈസൽ പട്ടേൽ, സൈഫുദ്ദീൻ മൊഗ്രാൽ, ഹസ്കർ ചൂരി, റഫീഖ് മാങ്ങാട്, ഹസീബ് മഠം, നംഷാദ് പൊവ്വൽ, ഖാലിദ് പലാക്കി, ആരിഫ് കൊത്തിക്കാൽ, എ.ജി.എ. റഹ്മാൻ, റശീദ് പടന്ന, മൻസൂർ മർത്യാ, സുഹൈൽ കോപ്പ, താത്തു തല്‍ഹത്ത് എന്നിവർ സംസാരിച്ചു. ജില്ല ട്രഷറർ ഡോ. ഇസ്മയിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.