അൽഐൻ: ഗൾഫ് ഓർത്തഡോക്സ് യൂത്ത് കോൺഫറൻസ് ഈ വർഷം അൽഐൻ സെന്‍റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഡിസംബർ 31, 2023 ജനുവരി ഒന്ന് തീയതികളിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. 'പെട്ടകത്തിൽനിന്നും പുറത്തിറങ്ങുവിൻ (ഉൽപത്തി 8:16)' എന്നതാണ് കോൺഫറൻസിന്‍റെ പ്രധാന ചിന്താവിഷയം. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്‍റെ യു.എ.ഇ മേഖല ആതിഥ്യം വഹിക്കുന്ന കോൺഫറൻസിന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു.
ഒ.സി.വൈ.എം ജി.സി.സി പ്രസിഡന്‍റായി ഫാ. ജോൺസൺ ഐപ്പ്, സെക്രട്ടറിയായി ഫിലിപ്പ് എൻ. തോമസ് എന്നിവരെ പ്രസ്ഥാനം പ്രസിഡന്‍റ് അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത നിയമിച്ചു. ഒ.സി.വൈ.എം യു.എ.ഇ മേഖല വാർഷിക സമ്മേളനം കൂടിച്ചേർന്നാണ് ജി.ഒ.വൈ.സി നടത്തപ്പെടുന്നതെന്ന് യു.എ.ഇ മേഖല സെക്രട്ടറി ബെൻസൻ ബേബി, ജോ. മാനുഫാക്ചറേഴ്സ് സിബി ജേക്കബ്, ടിന്‍റു എലിസബത്ത് മാത്യൂസ്, ജനറൽ കൺവീനർ രാജേഷ് സാമുവേൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.