എൽ.ഡി.എഫ്​ വിജയം തിരിതെളിച്ച്​ ആഘോഷിച്ച്​ പ്രവാസലോകവും

ദുബൈ: നിയമസഭ തെരെഞ്ഞെടുപ്പിലെ എൽ.ഡി.എഫ്​ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്​ പ്രവാസ ലോകത്തും തിരിതെളിഞ്ഞു. വീടുകളിലും താമസ സ്​ഥലങ്ങളിലുമാണ്​ തിരിതെളിച്ച്​ ആഹ്ലാദ പ്രകടനം നടത്തിയത്​. കേരളത്തിൽ ചരിത്ര വിജയം നേടിയെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങളെല്ലാം റദ്ധാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്​ വെള്ളിയാഴ്​ച രാത്രി ഏഴിന്​ തിരിതെളിച്ച്​ ആഹ്ലാദം പ്രകടിപ്പിക്കാൻ ആഹ്വാനം ചെയ്​തത്​. ഇത്​ പ്രവാസലോകവും ഏറ്റെടുക്കുകയായിരുന്നു.


എൽ.ഡി.എഫി​െൻറ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും പാർട്ടി പ്രവർത്തകരുടെ ബാച്ച്​ലർ റൂമുകളിലും വീടകങ്ങളിലുമായിരുന്നു തിരി തെളിക്കൽ നടന്നത്​. തെരഞ്ഞെടുപ്പിൽ ഇടതുജയത്തിനായി പ്രവാസി സംഘടനകൾ ഇറങ്ങി പ്രവർത്തിച്ചിരുന്നു. ഫലം വന്നപ്പോൾ നാട്ടിലെത്താൻ കഴിയാത്തതി​െൻറ സങ്കടമുണ്ടായിരുന്നെങ്കിലും കേക്ക്​ മുറിച്ചും മധുരം പങ്കിട്ടും ഇവിടെ ആഘോഷം ഒരുക്കിയിരുന്നു.



Tags:    
News Summary - gulf malayalis celebrated the victory of ldf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.