ദുബൈ: ‘ഗൾഫ് മാധ്യമം’ ബലിപെരുന്നാളിനോടനുബന്ധിച്ച് പ്രഖ്യാപിച്ച വരിചേരുന്നവർക്കുള്ള പ്രത്യേക ഓഫർ ഈ മാസം 14വരെ നീട്ടി. വായനയെ സ്നേഹിക്കുന്നവർക്ക് കുറഞ്ഞ നിരക്കിനൊപ്പം കൈനിറയെ സമ്മാനങ്ങളുമാണ് കാമ്പയിനോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. 720 ദിർഹം വിലയുള്ള ഒരു വർഷത്തെ പത്രം 399 ദിർഹമിന് കാമ്പയിൻ കാലയളവിൽ സ്വന്തമാക്കാൻ സാധിക്കും. അതോടൊപ്പം 67 ദിർഹം മുഖവിലയുള്ള ‘ഗൾഫ് മാധ്യമ’ത്തിന്റെ പ്രസിദ്ധീകരണങ്ങളായ കുടുംബം, കലണ്ടർ എന്നിവയും വരിക്കാർക്ക് സൗജന്യമായി ലഭിക്കും. ഇതിന് പുറമെ, 50 ദിർഹമിന്റെ രണ്ട് ‘സംസം’ മന്തി വൗച്ചറുകളും 50 ദിർഹമിന്റെ രണ്ട് ചിക്കിങ് വൗച്ചറുകളും സ്നേഹസമ്മാനമായി നൽകുന്നുണ്ട്. കാമ്പയിൻ കാലയളവിലെ വരിക്കാരായവരിൽനിന്ന് നറുക്കെടുത്ത് ഭാഗ്യശാലികൾക്ക് കുടുംബത്തോടൊപ്പം കേരളത്തിൽ സ്റ്റേകേഷനും ഒരാൾക്ക് കോമ്പോഡീൽസ് ഡോട്ട് കോമിന്റെ യു.എ.ഇയിലെ ഫാമിലി സ്റ്റേകേഷൻ ആസ്വദിക്കാനുള്ള വൗച്ചറുകളും നൽകുന്നുണ്ട്.
ആദ്യ അന്താരാഷ്ട്ര ഇന്ത്യൻ ദിനപത്രമായ ‘ഗൾഫ് മാധ്യമം’ രണ്ടര ദശാബ്ദക്കാലമായി ഗൾഫ് മേഖലയിലെ ഏറ്റവും കൂടുതൽ വായനക്കാരും വരിക്കാരുമുള്ള മലയാള അച്ചടി മാധ്യമമാണ്. മുഴുവൻ ഗൾഫ് രാജ്യങ്ങളിലും പ്രസിദ്ധീകരിച്ചുവരുന്ന പത്രം, സമൂഹമാധ്യമങ്ങളുടെ കുതിപ്പിന്റെ കാലത്ത് വാർത്തകൾക്കപ്പുറം ആഴത്തിലുള്ള വിശകലനങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പുറത്തിറങ്ങുന്നത്. യു.എ.ഇയിലെ വാർത്തകൾക്കൊപ്പം, പ്രവാസികൾക്കിടയിലെ പ്രതിഭകളെ പരിചയപ്പെടുത്തുന്നതിനും, വിദ്യാർഥികളുടെ രചനകൾ പ്രസിദ്ധീകരിക്കുന്നതിനും മാത്രമായുള്ള ‘എമറാത്ത് ബീറ്റ്സ്’ എന്ന എല്ലാ ഞായറാഴ്ചയും പുറത്തിറങ്ങുന്ന നാലുപേജ് ‘ഗൾഫ് മാധ്യമ’ത്തിന്റെ മാത്രം പ്രത്യേകതയാണ്. മലയാളത്തിലെ പ്രമുഖരുടെ സാഹിത്യരചനകളും എഴുത്തുകളുമായി പുറത്തിറങ്ങുന്ന ‘ചെപ്പ്’ എന്ന പേജും എല്ലാ ശനിയാഴ്ചയും പുറത്തിറങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.