Posted On
date_range Updated On
date_range ഒമാനൊഴികെ ഗൾഫിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച
ദുബൈ: ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച. ശനിയാഴ്ച ഗൾഫിൽ എവിടെയും ശവ്വാൽ മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങളിൽ പെരുന്നാൾ തിങ്കളാഴ്ചയായി പ്രഖ്യാപിച്ചത്.
ഞായറാഴ്ച റമദാൻ 30 പൂർത്തിയാക്കിയാണ് ഇത്തവണ പെരുന്നാൾ വന്നുചേരുന്നത്. അതേസമയം ഒമാനിൽ റമദാൻ 29 ഞായറാഴ്ചയായതിനാൽ പെരുന്നാൾ സംബന്ധിച്ച തീരുമാനം വന്നിട്ടില്ല. ഞായറാഴ്ച മാസപ്പിറവി കണ്ടാൽ തിങ്കളാഴ്ചയും ഇല്ലെങ്കിൽ ചൊവ്വാഴ്ചയുമാകും ഒമാനിൽ പെരുന്നാൾ.
മിക്ക കോവിഡ് നിയന്ത്രണങ്ങളും നീക്കിയ സാ ഹചര്യത്തിൽ ഗൾഫിൽ ഇത്തവണ ഈദ് ഗാഹുകളും പള്ളികളും സജീവമാകും. മലായാളി കൂട്ടായ്മകളും മറ്റും വിവിധ സാംസ്കാരിക പരിപാടികളും പെരുന്നാളിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.