അബൂദബി: ഗൾഫ് രാജ്യങ്ങൾക്കിടയിലെ െഎക്യത്തിനായി പ്രവർത്തിക്കാൻ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും സമ്മതമറിയിച്ചു. ഇരു നേതാക്കളും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിെൻറ വിശദാംശങ്ങളുമായി വൈറ്റ്ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏകീകൃത ജി.സി.സിയുടെ പ്രാധാന്യം ട്രംപും ശൈഖ് മുഹമ്മദും അംഗീകരിച്ചതായി പ്രസ്താവന വ്യക്തമാക്കുന്നു.
അസ്ഥിരത സൃഷ്ടിക്കാനുള്ള ഇറാെൻറ പ്രവർത്തനങ്ങളെ തകർക്കാനും ഭീകരവാദത്തെയും തീവ്രവാദത്തെയും പരാജയപ്പെടുത്താനും ജി.സി.സി രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങൾക്ക് ശക്തമായ നേതൃത്വം നൽകുന്നതിനും നയതന്ത്രതലത്തിലെ പങ്കാളിത്തത്തിനും ട്രംപ് ശൈഖ് മുഹമ്മദ് ബിൻ സായിദിനെ നന്ദിയറിയിച്ചു. മേഖലയിലെ സംഭവവികാസങ്ങളും സുരക്ഷ-സാമ്പത്തിക മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതും ചർച്ച ചെയ്തു. മേഖലയിലെ ജനങ്ങളുടെ സമാധാനവും സമൃദ്ധിയും ഉറപ്പുവരുത്തുന്നതിന് ജി.സി.സി രാജ്യങ്ങൾ പരസ്പരവും യു.എസുമായും ഉള്ള ഏകോപനം വർധിപ്പിക്കാൻ കൂടുതലായി പ്രവർത്തിക്കേണ്ടതിെൻറ ആവശ്യകത ഇരുവരും ഉൗന്നിപ്പറഞ്ഞു.
ശൈഖ് മുഹമ്മദ് ബിൻ സായിദ് അമേരിക്ക സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. എന്നാൽ, ഇതിെൻറ തീയതി പ്രഖ്യാപിച്ചിട്ടില്ല. യു.എ.ഇ-യു.എസ് നയതന്ത്ര സഖ്യം എങ്ങനെ കൂടുതൽ ശക്തിപ്പെടുത്താമെന്നതിനെ കുറിച്ച് വൈറ്റ് ഹൗസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്യുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ഖത്തർ അമീർ തമീം ബിൻ ഹമദ് ആൽ ഥാനി ഏപ്രിൽ പത്തിന് അമേരിക്ക സന്ദർശിച്ച് ട്രംപുമായി ചർച്ച നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.