സോണൽ സാജു
ഷാർജ: സി.ബി.എസ്.ഇ സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയവുമായി ഗൾഫ് ഏഷ്യൻ സ്കൂൾ വിദ്യാർഥി. 99 ശതമാനം മാർക്ക് നേടിയ സോണൽ സാജുവാണ് യു.എ.ഇയിൽ കോമേഴ്സിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത്. പേസിന്റെ മറ്റ് സ്കൂളുകളായ ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ ഷാര്‍ജ, ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാര്‍ജ, പേസ് ഇന്റർനാഷനൽ സ്കൂൾ, ഡൽഹി പ്രൈവറ്റ് സ്കൂൾ അജ്മാൻ എന്നീ സ്കൂളുകളും മികച്ച വിജയം നേടിയതായി മാനേജ്മെന്റ് അറിയിച്ചു. വിജയികളെ പേസ് സ്കൂൾസ് ഡയറക്ടർമാരായ സൽമാൻ ഇബ്രാഹിം, സുബൈർ ഇബ്രാഹിം, അസീഫ് മുഹമ്മദ്, ബിലാൽ ഇബ്രാഹിം, ആദിൽ ഇബ്രാഹിം, ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ഡോ. നസ്രീൻ ബാനു ബി.ആർ, ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, പേസ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ മുഹ്സിൻ കട്യാട്ട്, ഡൽഹി പ്രൈവറ്റ് സ്കൂൾ അജ്മാൻ പ്രിൻസിപ്പൽ വിശാൽ കദാരിയ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.