അബൂദബി: യു.എ.ഇയിലെ ജീവകാരുണ്യ സംഘടനയായ ഗ്രീന്‍ വോയ്സ് 2025 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. അര്‍ഹരായവര്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ നാല്പതോളം വീടുകളാണ് സംഘടന നിര്‍മിച്ചു നല്‍കിയത്. നിര്‍ധനരായ പെണ്‍കുട്ടികൾക്ക് വിവാഹ സഹായം, അനാഥ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം, ആരോഗ്യ സേവനങ്ങള്‍, വിദേശത്ത് കുടുങ്ങിയ പ്രവാസികള്‍ക്ക് തിരിച്ചുവരാനുള്ള സഹായം തുടങ്ങി അനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഗ്രീന്‍ വോയ്സ് തുടരുന്നത്.
2025 വര്‍ഷത്തില്‍ ഏകദേശം 27,15,000 രൂപയുടെ ജീവകാരുണ്യ പദ്ധതികള്‍ ഗ്രീന്‍ വോയ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയില്‍ പ്രധാനം വീട് നിര്‍മാണം, പുടവ വിതരണ പദ്ധതി, റമദാന് കിറ്റ് വിതരണം, വിദ്യാഭ്യാസ സഹായം തുടങ്ങിയവയാണ്. വീട് നിര്‍മാണത്തിന് 10 ലക്ഷം വീതം കൊയിലാണ്ടിയിലെ നിര്‍ധന കുടുംബത്തിനും എടപ്പാളിലെ സുമയ്യക്കും അനുവദിച്ചു.
അഞ്ചു ലക്ഷം രൂപ അശോകന് കസ്തൂരിക്കുളത്തിനും വീട് നിര്‍മാണത്തിനായി നല്‍കിയിട്ടുണ്ട്.പ്രതിഭാശാലികളായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന വിദ്യാർഥികള്‍ക്ക് സ്കോളര്‍ഷിപ് പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്നതിനായി പ്രത്യേക ധനസഹായം നല്കി. പെരുന്നാള്‍ പുടവ വിതരണം ചെയ്യുന്നതിന് ഹോം ആന്‍ഡ് കെയര്‍ സ്റ്റുഡന്റ്സിന് 1,65,000 രൂപയും അനുവദിച്ചു. റമദാന് കിറ്റ് വിതരണം ചെയ്യുന്നതിന് മണ്ഡലം വനിത ലീഗ് സൗത്ത് കമ്മിറ്റിക്ക് 1,00,000 രൂപയും അനുവദിച്ചു.
2,000 രൂപ വിലയുള്ള 100 റമദാന് കിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി 2,00,000 രൂപയും അനുവദിച്ചതായും ഗ്രീന്‍ വോയ്സ് പ്രസിഡന്റ് ജാഫര്‍ തങ്ങള്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാദാപുരം മേഖലയിലെ 100 ദരിദ്ര കുടുംബങ്ങള്‍ക്ക് റമദാന് കിറ്റ് വിതരണം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബഗ്ലത്ത് മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യ കിറ്റ് വാര്‍ഡ് അംഗം കണേക്കല്‍ അബ്ബാസ് ഏറ്റുവാങ്ങി. ചടങ്ങില്‍ പി.പി റഷീദ് കുറ്റ്യാടി, കോമത്ത് ഫൈസല്‍, അഷ്റഫ് പറമ്പത്ത്, ഇബ്രാഹിം കുറൂളക്കണ്ടി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.