അബൂദബി: കെട്ടിടങ്ങൾക്കുള്ള പെയിൻറ്, വാർണിഷ് ഉൽപന്നങ്ങളിൽ ദോഷകരമായ ജൈവ സംയു ക്തങ്ങളും ഉയർന്ന തോതിലുള്ള ലോഹാംശവും നിയന്ത്രിക്കുന്നതിന് എമിറേറ്റ്സ് സ്റ ്റാൻഡേഡൈസേഷൻ^മെട്രോളജി അതോറിറ്റി (എസ്മ) നടപ്പാക്കിയ ഗ്രീൻ ലേബൽ സംവിധാനം ഫലം കാണുന്നു.
സ്കൂളുകൾ, ആശുപത്രികൾ, മെഡിക്കൽ സെൻററുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ദോഷം കുറഞ്ഞ ഉൽപന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടി കാരണം രണ്ട് വർഷത്തിൽ നാല്, അഞ്ച് സ്റ്റാർ ഉൽപന്നങ്ങളുടെ വിതരണക്കാരുടെ എണ്ണം 62 ശതമാനം വർധിച്ചു.
യു.എ.ഇ സമൂഹവും ഉൽപന്ന വിതരണക്കാരും എസ്മ സ്വീകരിച്ച നാല്^അഞ്ച് സ്റ്റാർ ഗ്രീൻ ലേബലിനോട് ക്രിയാത്മകമായാണ് പ്രതികരിച്ചതെന്ന് എസ്മ ഡയറക്ടർ ജനറൽ അബ്ദുല്ല അൽ മഇൗനി വ്യക്തമാക്കി. പെയിൻറുകളുടെയും വാർണിഷുകളുടെയും ഗുണേമന്മ ഉറപ്പ് വരുത്തുന്നതിന് മൂന്ന് വർഷം മുമ്പാണ് എസ്മ നിയന്ത്രണ സംവിധാനം കൊണ്ടുവന്നത്. ഇൗ സംവിധാന പ്രകാരം നിശ്ചിത ഗുണമേന്മ പുലർത്താത്ത ഉൽപന്നങ്ങൾ യു.എ.ഇ മാർക്കറ്റിലേക്ക് കൊണ്ടുവരാൻ അനുവദിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.