ആ​സ്റ്റ​ർ ഗാ​ർ​ഡി​യ​ൻ ഗ്ലോ​ബ​ൽ ന​ഴ്​​സി​ങ്​ പു​ര​സ്​​കാ​രം നേ​ടി​യ കെ​നി​യ​ൻ ന​ഴ്​​സ്​ അ​ന്ന ഖ​ബാ​ലെ​ക്ക്​ ദു​ബൈ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ശൈ​ഖ്​ അ​ഹ്​​മ​ദ്​ ബി​ൻ സ​ഈ​ദ്​ ആ​ൽ മ​ക്​​തൂം പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​ന്നു

നഴ്​സിങ്​ തൊഴിൽ തട്ടിപ്പുകൾ തടയാൻ സർക്കാറുകൾ ശ്രദ്ധിക്കണം –ആസാദ്​ മൂപ്പൻ

ദുബൈ: നഴ്​സിങ്​ മേഖലയിലെ തൊഴിൽ തട്ടിപ്പുകൾ തടയാൻ സർക്കാറുകൾ ശ്രദ്ധിക്കണമെന്ന്​ ആസ്റ്റർ ഡി.എം ഹെൽത്ത്​കെയർ ചെയൻമാൻ ഡോ. ആസാദ് മൂപ്പൻ. ​ദുബൈയിൽ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്​ അവാർഡ്​ ചടങ്ങിന്​ ശേഷം വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​ മറുപടി നൽകുകയായിരുന്നു അദ്ദേഹം. ആഗോള തലത്തിൽ നഴ്​സുമാരുടെ ലഭ്യതയും ആവശ്യവും തമ്മിൽ വലിയ അന്തരമുണ്ട്​. ഈ സാഹചര്യത്തിൽ റിക്രൂട്ട്​മെന്‍റുകൾ കൂടുതലായി നടക്കുന്നതിനാൽ തട്ടിപ്പുകൾ പൂർണമായും തടയുന്നത്​ എളുപ്പമല്ല. നഴ്​സുമാർ റിക്രൂട്ട്​മെന്‍റ്​ സ്ഥാപനങ്ങൾ ആധികാരികമാണെന്ന്​ നിയമന സമയത്ത്​ ഉറപ്പുവരുത്തേണ്ടതുണ്ട്​. അതേസമയം സർക്കാറുകൾ നിയമങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി തട്ടിപ്പുകൾ നിയന്ത്രിക്കേണ്ടതുമുണ്ട്​. ഫിലിപ്പീൻസ്​ ഇത്തരം കാര്യങ്ങളിൽ മാതൃകാപരമായ രാജ്യമാണ്​​. അവർ വളരെ ശക്തമായ നടപടിക്രമങ്ങളാണ്​ ഇതിനായി സ്വീകരിക്കുന്നത്​. ഈ മാതൃകയിൽ എല്ലാ സർക്കാറുകളും ചൂഷണം തടയുന്നതിനായി ശ്രമിക്കേണ്ടതുണ്ട്​ -അദ്ദേഹം കൂട്ടിച്ചേർത്തു. നഴ്​സിങ്​ മേഖലയിൽ പഠനത്തിന്​ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും ആസ്റ്റർ സ്വന്തം സ്ഥാപനങ്ങളിലൂടെ ആരോഗ്യ മേഖലയിൽ മനുഷ്യവിഭവങ്ങളെ സംഭാവന​ ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Governments must be careful to prevent nursing fraud - Azad Moopan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.