ദുബൈ: കോവിഡ് പ്രതിസന്ധിയെ പ്രതിരോധിക്കാൻ മുൻനിരയിൽനിന്ന ആരോഗ്യ പ്രവർത്തകരെ ചേർത്തു പിടിച്ച് ദുബൈ. ഇവിടുത്തെ ആശുപത്രികളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് പത്തുവർഷ കാലാവധിയുള്ള ഗോൾഡൻ വിസ നൽകുവാനാണ് തീരുമാനം. കോവിഡ് മഹാമാരിയെ തടയുന്നതിന് അവർ നടത്തിയ ധീര പ്രയത്നങ്ങൾക്ക് അംഗീകാരമായാണ് ഇൗ ബഹുമതി.
കൊറോണക്കെതിരെ പൊരുതിയ നായകരെ ഏറ്റവും മികവുറ്റ രീതിയിൽ ആദരിക്കുമെന്ന ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിെൻറ പ്രഖ്യാപനത്തിനു പിന്നാലെ ദുബൈ ആരോഗ്യ അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖത്താമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അർഹരായ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും വിസയുടെ ചെലവുകളും ഒഴിവാക്കി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.