റാനിയ ഖദീജ ആയിശ 

ഒരു മലയാളി വിദ്യാർഥിനിക്കുകൂടി ഗോൾഡൻ വിസ

ദുബൈ: തസ്​നീം അസ്​ലമിന്​ പിന്നാലെ യു.എ.ഇയുടെ ഗോൾഡൻ വിസ മറ്റൊരു മലയാളി വിദ്യാർഥിനിക്ക്​ കൂടി.കണ്ണൂർ സ്വദേശിയും അബൂദബി യൂനിവേഴ്സിറ്റിയിലെ എം.ബി.എ വിദ്യാർഥിനിയുമായ റാനിയ ഖദീജ ആയിശയാണ് ഗോൾഡൻ വിസ നേടിയത്. വിദ്യാഭ്യാസമേഖലയിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥി ഗണത്തിലാണ് റാനിയയെ ഗോൾഡൻ വിസക്ക് പരിഗണിച്ചത്.

അബൂദബി യൂനിവേഴ്സിറ്റിയിൽനിന്ന്​ ബി.എസ്​സി ഏവിയേഷൻ എൻജിനീയറിങ്ങിൽ (സി.ജി.പി.എ 3.82) ഉയർന്ന മാർക്ക് നേടിയ റാനിയ ഇപ്പോൾ ടൈറ്റാൻ ഏവിയേഷനിൽ ജോലി ചെയ്യുന്നു. പഠനത്തിന് പുറമെ കലയിലും കാലിഗ്രഫിയിലും പ്രാവീണ്യമുണ്ട്​. നീലേശ്വരം പടന്നക്കാട് സ്വദേശി മുസ്തഫ ഖൈസി​െൻറ ഭാര്യയാണ്​. കണ്ണൂർ മുനിസിപ്പാലിറ്റി ആദ്യ വനിത ചെയർപേഴ്സൻ നൂറുന്നിസ ടീച്ചറുടെ പൗത്രിയാണ്.

യു.എ.ഇ ആസ്ഥാനമായ ഉറുഗ്വേ ഗ്രൂപ് ഓഫ് കമ്പനി ഡയറക്ടറും കൂത്തുപറമ്പ് സ്വദേശിയുമായ പി.എം.ആർ. അനീസാണ് പിതാവ്. മാതാവ് ജസ്​റീൻ.

Tags:    
News Summary - Golden visa for another Malayalee student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.