അജ്മാൻ: ഒരു ഇന്ത്യക്കാരന് കൂടി 10 വർഷത്തെ യു.എ.ഇ ഗോൾഡൻ വിസ. ദുബൈയിലെ പാരാഡിഗം പയനീർസ് ഗ്രൂപ്പ് ചെയർമാനും പ്രമുഖ ബ ിസിനസുകാരനുമായ ഡല്‍ഹി സ്വദേശി ഡോ.മുഹമ്മദ് താരിഖിനാണ് വിസ ലഭിച്ചത്.
കെട്ടിട നിർമാണം, പരിസ്ഥിതി, ഫിനാൻഷ്യൽ സർവീസസ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ 20 വർഷമായി യു.എ.ഇയിൽ വിജയകരമായി പ്രവർത്തിക്കുന്ന ബിസിനസ് ഗ്രൂപ്പാണ് പാരാഡിഗം പയനീർസ്.
അജ്മാൻ ബ്രിട്ടീഷ് ഇൻറർനാഷനൽ സ്കൂൾ, അമേരിക്കൻ പ്രൈവറ്റ് സ്കൂൾ, സിംസ് കുവൈത്ത് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗ്രൂപ്പിന് കീഴിലുണ്ട്. ഇൗ വർഷം ഫോർബ്സ് മാസിക പുറത്തിറക്കിയ 100 ഇന്ത്യൻ ബിസിനസുകാരുടെ പട്ടികയിൽ ഡോ.താരിഖ് 60–ാം സ്ഥാനത്തായിരുന്നു. 1999ലാണ് കമ്പനി സ്ഥാപിച്ചത്.
ദുൈബ എമിഗ്രേഷൻ ഉദ്യോഗസ്ഥരിൽ നിന്ന് ഡോ.മുഹമ്മദ് താരിഖ് 10 വർഷത്തെ ഗോൾഡൻ വിസ ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.