ദുബൈ: മാസങ്ങളുടെ ശമ്പളം കുടിശികയാക്കി ഉടമ മുങ്ങിയതോടെ കഷ്ടത്തിലായ ഗോൾഡൻഫോർക്ക് റസ്റ്ററൻറ് തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ വഴിെയാരുങ്ങുന്നു. വാടക നൽകാനില്ലാത്തതു മൂലം ലേബർ ക്യാമ്പിൽ നിന്ന് കുടിയിറക്കപ്പെട്ട തൊഴിലാളികളുടെ വേദന ഗൾഫ് മാധ്യമവും മീഡിയാ വൺ ചാനലും ചേർന്ന് പുറത്തെത്തിച്ചതാണ് വഴിത്തിരിവായത്. വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിെൻറ ഒഫീസും ദുബൈ ഇന്ത്യൻ കോൺസുലേറ്റുമെല്ലാം വിഷയം അന്വേഷിക്കാൻ മുന്നോട്ടു വന്നു.
ഉമ്മുൽ ഖുവൈനിലെ മറ്റൊരു താമസ കേന്ദ്രത്തിൽ ദുരിതപ്പെട്ടു കഴിഞ്ഞു കൂടിയ തൊഴിലാളികൾ വിസ കാലാവധി തീർന്നതിനേ തുടർന്ന് അടക്കേണ്ട പിഴയും നാട്ടിലേക്കുള്ള വിമാന ടിക്കറ്റും കോൺസുലേറ്റ് മുഖേന ലഭ്യമാവാൻ സാധ്യത തെളിയുകയും ചെയ്തു. എന്നാൽ നാട്ടിലേക്ക് മടങ്ങുന്നതിനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി ഇവർ നൽകിയ കേസ് പിൻവലിക്കാൻ പണം വേണമെന്നു വന്നതോടെ തൊഴിലാളികൾ വീണ്ടും പ്രതിസന്ധിയിലായി.
ഗൾഫ് മാധ്യമത്തിലൂടെ ഇൗ വിവരമറിഞ്ഞ മലബാർ ഗോൾഡ് ജ്വല്ലറിയുടെ സി.എസ്.ആർ. വിഭാഗം ഇൗ പണം അടക്കാൻ മുന്നോട്ടു വരികയായിരുന്നു. 24 തൊഴിലാളികളുടെ പേരിൽ 365 ദിർഹം വീതം ഇന്നലെ ഖിസൈസ് തഹ്സീൽ സെൻററിൽ മലബാർ ഗോൾഡ് സി.എസ്.ആർ മാനേജർ കെ.എസ്. ഹംസയുടെ നേതൃത്വത്തിൽ കെട്ടിവെച്ചു. എന്നാൽ തൊഴിലാളികള്‍ക്ക് കിട്ടാനുള്ള വന്‍തുകയുടെ ശമ്പളം ഇപ്പോഴും കുടിശ്ശികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.