ഗ്ലോബൽ വില്ലേജ് ഈ മാസം 31 വരെ നീട്ടി

ദുബൈ: യു.എ.ഇയിലെ ഏറ്റവും പ്രമുഖ വിനോദ ആകർഷണങ്ങളിൽ ഒന്നായ ഗ്ലോബൽ വില്ലേജിന്‍റെ പ്രവർത്തനങ്ങൾ മേയ് 31 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. ലോക രാജ്യങ്ങളുടെ സംസ്കാരം, ഷോപ്പിങ്, വിനോദം എന്നിവ സമന്വയിക്കുന്ന ഒട്ടേറെ ആകർഷണങ്ങൾ ഉൾകൊള്ളുന്നതാണ് ആഗോള ഗ്രാമം. ബലിപെരുന്നാൾ അവധിദിനങ്ങൾ ഗ്ലോബൽ വില്ലേജിൽ ആഘോഷമാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചെറിയ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസം 20 മുതലാണ് വിനോദ കേന്ദ്രം വീണ്ടും സന്ദർശകരെ സ്വാഗതം ചെയ്തു തുടങ്ങിയത്.

മൂന്ന് പതിറ്റാണ്ടുകളിലൂടെ നേടിയ അതിഥികളുടെയും പങ്കാളികളുടെയും വിശ്വാസമാണ് ഗ്ലോബൽ വില്ലേജിന്‍റെ ശക്തിയെന്ന് ദുബൈ ഹോൾഡിങ് എന്‍റർടെയിൻമെന്‍റ് സി.ഇ.ഒ. ഫെർനാണ്ടോ എയ്‌റോവ പറഞ്ഞു. നിലവിൽ വിനോദകേന്ദ്രത്തിലെ എല്ലാ റൈഡുകളും 99 ദിർഹത്തിന് ആസ്വദിക്കാം. കൂടാതെ ഫാമിലി ഓഫർ ടിക്കറ്റുകളിലൂടെ ഒരു കുടുംബത്തിലെ നാല് പേർക്ക് വെറും 30 ദിർഹത്തിന് പ്രവേശന ടിക്കറ്റുകളും ലഭ്യമാണ്.

ഞായർ മുതൽ വ്യാഴം വരെ വൈകിട്ട് അഞ്ച് മണിമുതൽ അർധരാത്രിവരെയും വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് അഞ്ച് മണിമുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണിവരെയുമാണ് പ്രവർത്തന സമയം. ഏറ്റവും പുതിയ വിവരങ്ങൾക്ക് വെബ്‌സൈറ്റ് (https://www.globalvillage.ae) സന്ദർശിക്കുക. ലോകമെമ്പാടുമുള്ള 90ലേറെ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവിലിയനുകളിലായി 3500-ലേറെ വ്യാപാര കേന്ദ്രങ്ങൾ, തത്സമയ വിനോദ പരിപാടികൾ, സാഹസിക റൈഡുകൾ, രുചിവൈവിധ്യങ്ങളുമായി 250-ലേറെ റസ്റ്ററന്റുകൾ എന്നിവയാണ് ഗ്ലോബൽ വില്ലേജിന്‍റെ സവിശേഷതകൾ. ഫ്ലോട്ടിങ് മാർക്കറ്റ്, ഹാപ്പിനെസ്, ഫിയസ്റ്റ സ്ട്രീറ്റുകൾ, ഡെസേർട്ട് ഡിസ്ട്രിക്ട് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

Tags:    
News Summary - Global Village extended until 31st of this month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.