Posted On
date_range Updated On
date_range ദുബൈയിൽ കെട്ടിടത്തിൽ നിന്ന് വീണ് നാലര വയസുകാരി മരിച്ചു
ദുബൈ: കെട്ടിടത്തിന്‍റെ ഒമ്പതാം നിലയിൽ നിന്ന് വീണ് മലയാളി പെൺകുട്ടി മരിച്ചു. നാദാപുരം കുമ്മങ്കോട് മഠത്തിൽ ജുനൈദിന്‍റെയും അസ്മയുടെയും മകൾ യാറ മറിയമാണ് (നാലര) മരിച്ചത്. ഖിസൈസിലാണ് സംഭവം. പാതി തുറന്നിട്ട ജനാലയിലൂടെ കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു. ദുബൈയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.