തൊഴിലാളികൾക്കുള്ള ജി.ഡി.ആർ.എഫ്.എയുടെ ഭക്ഷണവിതരണം

തൊഴിലാളികളെ ചേർത്തുപിടിച്ച്​ ജി.ഡി.ആർ.എഫ്.എ

ദുബൈ: എമിറേറ്റിലെ തൊഴിലാളികൾക്കായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ‘നന്മ ബസ്’ എന്ന പേരിൽ റമദാനിലുടനീളം ഇഫ്താർ കിറ്റ്​ വിതരണം ആരംഭിച്ചു. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്​മെന്‍റ്​, ദുബൈ ചാരിറ്റി അസോസിയേഷൻ എന്നിവരുമായി സഹകരിച്ചാണ് ഇഫ്താർ പാക്കറ്റ്​​ വിതരണം.

ദുബൈ നഗരത്തിന്‍റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന തൊഴിലാളികളെ റമദാനിലും ചേർത്തുനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഈ വർഷം റമദാനിൽ 1,50,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനാണ് പദ്ധതി. പ്രതിദിനം 5000 പൊതികൾ ജബൽ അലി, അൽ ഖൂസ്, ദുബൈ ഇൻവെസ്റ്റ്മെന്‍റ്​ പാർക്ക്, മുഹൈസിന തുടങ്ങിയ പ്രധാന തൊഴിലാളി കേന്ദ്രങ്ങളിൽ എത്തിക്കും.

ദുബൈയിലെ തൊഴിലാളികളെ പിന്തുണക്കുന്നതിനുള്ള വകുപ്പിന്‍റെ പ്രതിബദ്ധതയാണ്​ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന്​ ജി.ഡി.ആർ.എഫ്.എ ഡെപ്യൂട്ടി ഡയറക്ടർ ജനറലും പി.സി.എൽ.എ ചെയർമാനുമായ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്‍റ്​ ഡയറക്ടർ ജനറൽ സാലിഹ് സാഹിർ അൽ മസ്​റൂയി, ദുബൈ ചാരിറ്റി അസോസിയേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ അഹമ്മദ് അൽ സുവൈദി എന്നിവരും ഈ സംരംഭത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

വെസ്റ്റേൺ യൂനിയൻ, മുസ്തഫ ബിൻ അബ്ദുൽ ലത്തീഫ് ഗ്രൂപ് എന്നിവരുടെ സഹകരണവും ഈ പദ്ധതിക്കുണ്ട്​. മാക്സ് റീച്ച് അഡ്വർടൈസിങ്​ ആണ് പദ്ധതിയുടെ സംഘാടകർ.

Tags:    
News Summary - GDRFA unites workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.