ദുബൈ: ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്ക് യു.എ.ഇയിലേക്കുള്ള പ്രവേശനാനുമതി റദ്ദാക്ക ി. കോവിഡ് 19 ബാധ ഇല്ലെന്ന് ഉറപ്പാക്കുന്ന മുൻകൂർ പരിശോധന റിപ്പോർട്ട് ലഭ്യമാക്കുന്ന സം വിധാനം നിലവിൽ വരും വരെ വിലക്ക് തുടരുമെന്ന് വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത ്രാലയം അറിയിച്ചു.
ജി.സി.സി രാജ്യങ്ങളിലുള്ളവർക്ക് ശനിയാഴ്ച മുതൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ച പുറപ്പെടുവിച്ചിരുന്നു. നിർബന്ധമായും മെഡിക്കൽ പരിശോധന, 14 ദിവസത്തേക്ക് ഹോം ക്വാറൻറീൻ വാസം എന്നിവക്ക് വിധേയമായായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ, അർധരാത്രിയോടെ പ്രവേശനം വിലക്കുകയാണെന്ന് വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വ്യക്തമാക്കി.
വൈറസ് വ്യാപനം ഫലപ്രദമായി തടയുന്നതിന് അതിർത്തികളെല്ലാം അടച്ച് ശക്തമായ മുൻകരുതൽ നടപടി യു.എ.ഇയിൽ തുടരുകയാണ്. യു.എ.ഇയിൽ റെസിഡൻറ് വിസയുള്ളവർക്കും കഴിഞ്ഞ ദിവസം പ്രവേശനം നിഷേധിച്ചിരുന്നു. മാത്രമല്ല, നേരത്തെ അനുവദിച്ച എല്ലാ തരം എൻട്രി വിസകളും അസാധുവാക്കുകയും ചെയ്തിരുന്നു. യു.എ.ഇ പൗരന്മാർ മറ്റു രാജ്യങ്ങളിലേക്ക് യാത്ര നടത്തുന്നതും വിലക്കിയിട്ടുണ്ട്. പുറത്തുള്ള ഇമറാത്തി പൗരന്മാർ യു.എ.ഇയിലേക്കുള്ള തിരികെ യാത്ര മാത്രമേ നടത്താവൂ എന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.