അജ്മാൻ: ‘ഗേറ്റ്’ ഡിപ്പാർട്ട്മെൻറ് സ്റ്റോറിെൻറ നാലാമത് ഷോറും അജ്മാൻ റാഷിദിയ മൂന്നിൽ ഇത്തിഹാദ് സെൻററിന് സമീപം പ്രവർത്തനമാരംഭിച്ചു. ഗ്രൂപ്പ് മാേനജിങ് ഡയറക്ടർ റമീൻ ഹമീദ് ഷഹറിയാറി ഉദ്ഘാടനം നിർവഹിച്ചു. മുതിർന്നവർക്കും,കുട്ടികൾക്കുമുള്ള വിവിധ തുണിത്തരങ്ങൾ,വീടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, ഇലക്ട്രോണിക്സ് ഐറ്റങ്ങൾ തുടങ്ങിയവയുടെ വലിയ രീതിയിലുള്ള ശേഖരമാണ് ഗേറ്റിലുള്ളത്. എല്ലാ ഉൽപ്പന്നങ്ങളും വാറ്റ് ഉൾപ്പെടെ 1 മുതൽ 6 ദിർഹമിന് ലഭ്യമാക്കുമെന്ന് അധികൃതർ പറഞ്ഞു.
നിലവിൽ അൽഖൂസ് മാളിലും, യൂണിയൻ മെട്രോ സ്റ്റേഷനടുത്തും, ദേര സബ്ഖ ബസ് സ്റ്റോപിലുമാണ് ഗേറ്റ് ഷോറൂമുകളുള്ളത്. ഉദ്ഘാടന ചടങ്ങിൽ ഗ്രൂപ്പ് മാനജിങ് ഡയറക്ടർ അമീർ ഷഹറിയാറി, ചെയർമാൻ അലി അക്ബർ ഷഹറിയാറി,അബ്ദുല്ല മുഹമ്മദ് ഹുസൈൻ അൽ അലി ,ഡയറക്ടർമാരായ ഹമീദ് ഷഹറിയാറി,അബ്ദുല്ല ഷഹറിയാറി, ഗ്രൂപ്പ് സ്ട്രാറ്റജിക് കൺസൾട്ടൻറ് ഹാശിം അബൂബക്കർ, മാനേജർ മുഹമ്മദ് റിയാസ് ഖാലിദ് തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.