Posted On
date_range Updated On
date_range അടൂർ ഗോപാലകൃഷ്ണൻ നയിക്കുന്ന സാഹിത്യ-സാംസ്‌കാരിക സംവാദം
ദുബൈ: വേൾഡ് മലയാളി കൗൺസിൽ നേതൃത്വം നൽകുന്ന 'സർഗസംഗമം-2022' ഡിസംബർ രണ്ടിന് രാവിലെ 9.30 മുതൽ നടക്കും
യു.എ.ഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന ഗാല അവാർഡ് നിശയോടനുബന്ധിച്ച് ദേര ക്രൗൺ പ്ലാസ ഹോട്ടലിൽ 'രാഷ്ട്രീയ സാമൂഹിക സമരങ്ങളും അനിശ്ചിതത്വങ്ങളും മലയാളിയിൽ ഉണ്ടാക്കിയ സാംസ്കാരിക പരിണാമം' വിഷയത്തിലാണ് ചർച്ച. അടൂർ ഗോപാലകൃഷ്‌ണൻ സംവാദം നയിക്കും.
ജോൺ സാമുവലും പ്രവാസലോകത്തെ പ്രഗത്ഭ വ്യക്തിത്വങ്ങളും പങ്കെടുക്കുമെന്ന് അക്കാഫ് ഇവന്‍റ്സ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിലും ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽദേവനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.