അബൂദബി: വംശനാശ ഭീഷണി നേരിടുന്ന മത്സ്യ ഇനങ്ങളുടെ നാശത്തിന് കാരണമായ പരമ്പരാഗത ഗർഗൂർ വലകൾ കടലിൽനിന്ന് മാറ്റാൻ മീൻപിടിത്തക്കാർക്ക് നിർദേശം നൽകി. കാലാവസ്ഥ വ്യതിയാന^പരിസ്ഥിതി മന്ത്രാലയം ഇത്തരം വലകൾക്ക് ഏർപ്പെടുത്തിയ നിരോധനം മേയ് ഒന്ന് മുതൽ പ്രാബല്യത്തിലാകുകയാണ്. ഇതിന് മുന്നോടിയായാണ് അബൂദബി പരിസ്ഥിതി ഏജൻസി വലകൾ നീക്കം ചെയ്യാൻ നിർദേശം നൽകിയത്. ഹമ്മൂർ, ഫാർഷ് മീനുകളുടെ വംശനാശം തടയുന്നതിന് വേണ്ടിയാണ് മന്ത്രാലയം നിരോധനം കൊണ്ടുവന്നത്. യു.എ.ഇയിൽ 85 ശതമാനം ഹമ്മൂറുകൾ ഇല്ലാതായതായി പഠനങ്ങൾ വ്യക്തമാക്കുന്നു. കടൽപ്പശുക്കൾ ഉൾപ്പെടെ നിരവധി സമുദ്ര ജീവികൾക്കും ഗർഗൂർ വലകൾ ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.