Posted On
date_range Updated On
date_range ഫുജൈറ റിയൽ എസ്റ്റേറ്റ് മലയാളി സംരംഭകർക്ക് പുതിയ കൂട്ടായ്മ
ഫുജൈറ: റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന ഫുജൈറയിലെ മലയാളികളുടെ പുതിയ കൂട്ടായ്മ നിലവിൽ വന്നു. നയീം പുത്തൂർ (പ്രസിഡന്റ്), ഹംസ പി.സി (സെക്രട്ടറി), ഷംസു അൽഫല (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. എമിറേറ്റ്സ് സ്പ്രിങ് ഹോട്ടലിൽ ചേർന്ന യോഗം മൂപ്പൻസ് ഗ്രൂപ് ചെയർമാൻ സലിം മൂപ്പൻ ഉദ്ഘാടനം ചെയ്തു.
സമൂഹ നന്മക്കുവേണ്ടി പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. മൊയ്തീൻ അബ്ബാസ്, സന മുഹമ്മദലി, ഖാൻ കിങ് ഗ്രൂപ് എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകളർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.