ബഹിരാകാശത്തുനിന്ന് പകർത്തിയ ദുബൈയുടെ ദൃശ്യം
ദുബൈ: ബഹിരാകാശത്തുനിന്ന് ദുബൈയുടെ ചിത്രം പകർത്തി യു.എസ് ബഹിരാകാശ യാത്രികനായ ഷേൻ കിംബ്രോ. എമിറേറ്റ്സ് ഗോൾഫ് ക്ലബിെൻറയും ദുബൈ വിമാനത്താവളത്തിെൻറയും വിദൂര ദൃശ്യങ്ങളാണ് കിംബ്രോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഹെലോ ദുബൈ എന്ന് അഭിസംബോധന ചെയ്യുന്ന ട്വീറ്റിൽ എമിറേറ്റ്സ് ഗോൾഫ് ക്ലബ് നിർമിച്ചത് 1988ൽ ആണെന്നും മേഖലയിലെ ആദ്യ ഗോൾഫ് ക്ലബാണിതെന്നും പറയുന്നു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബൈ വിമാനത്താവളമാണിതെന്നും ട്വിറ്ററിൽ കുറിച്ചു. മൂന്നാം തവണയാണ് കിംബ്രോ ബഹിരാകാശത്തെത്തുന്നത്. ഏപ്രിൽ 24ന് ബഹിരാകാശത്തെത്തിയ സംഘം ആറ് മാസം അവിടെ തങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.