മനാമ: പ്രതിസന്ധികളെ ജീവിതവിജയത്തിനുള്ള അവസരങ്ങളാക്കി മാറ്റി മുന്നോട്ടുപോവാൻ ശ്രമിക്കണമെന്ന് ട്വീറ്റ് ചെയർപേഴ്സൺ എ. റഹ്മത്തുന്നിസ പറഞ്ഞു. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ.
സമകാലിക സാഹചര്യങ്ങളിൽ പക്വമായ നിലപാടുകളിലൂടെയും ഇടപെടലുകളിലൂടെയുമാണ് പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടത്. ജീവിതത്തെ ക്രമപ്പെടുത്തി ശോഭനമായ ഭാവിയെ അതിലൂടെ കെട്ടിപ്പടുക്കാം. പ്രശ്നങ്ങൾക്ക് മുന്നിൽ പതറിപ്പോവുകയും ചകിതരാവുകയും
ചെയ്യരുത്. ട്വീറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചു. സ്ത്രീകളുടെ കഴിവുകൾ സാമൂഹിക പുരോഗതിക്കും വളർച്ചക്കും വേണ്ടി മാറ്റിയെടുക്കുകയാണ് മുഖ്യ ലക്ഷ്യമെന്നും അവർ പറഞ്ഞു. വൈസ് പ്രസിഡന്റ് ജമാൽ നദ്വി ഇരിങ്ങൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി എം. അബ്ബാസ് സ്വാഗതവും സെക്രട്ടറി യൂനുസ്രാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.