ദുബൈ: ഹിജ്റ വർഷാരംഭം പ്രമാണിച്ച് വ്യാഴാഴ്ച ദുബൈയിൽ പാർക്കിങ് സൗജന്യം. ബഹുനില പാർക്കിങ് ടെർമിനലുകൾ ഒഴിച്ചുള്ള സ്ഥലങ്ങളിലെല്ലാം പാർക്കിങ് സൗജന്യമാണ്. വെള്ളിയാഴ്ച വാരാന്ത്യ അവധിയായതിനാൽ ശനിയാഴ്ചയാണ് പെയ്ഡ് പാർക്കിങ് പുനരാരംഭിക്കുക.വ്യാഴാഴ്ച പൊതു ഗതാഗത സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ദുബൈ മെട്രോ റെഡ് ലൈനിൽ പുലർച്ചെ അഞ്ച് മുതൽ പിറ്റേന്ന് പുലർച്ചെ ഒന്ന് വരെ ഒാടും.
ഗ്രീൻ ലൈനിൽ പുലർച്ചെ 5.30 മുതൽ പിറ്റേന്ന് പുലർച്ചെ ഒന്ന് വരെയാണ് സർവീസ്.ദുബൈ ട്രാം രാവിലെ ആറ് മുതൽ പിറ്റേന്ന് പുലർച്ചെ ഒന്ന് വരെ ഒാടും. ഗോൾഡ് സൂഖ് ബസ്റ്റേഷൻ പുലർച്ചെ 4.25 മുതൽ രാത്രി 12.29 വരെയും അൽ ഗുബൈബ സ്റ്റേഷൻ പുലർച്ചെ 4.14 മുതൽ രാത്രി 12.33 വരെയും പ്രവർത്തിക്കും. സത്വ സ്റ്റേഷൻ റൂട്ട് സിയിൽ ഒഴിച്ച് പുലർച്ചെ അഞ്ച് മുതൽ രാത്രി 11 വരെ സർവീസ് നടത്തും. കിസൈസ് ബസ് സ്റ്റേഷൻ പുലർച്ചെ അഞ്ച് മുതൽ രാത്രി 11.35 വരെയും ജബൽ അലി സ്റ്റേഷൻ പുലർച്ചെ അഞ്ച് മുതൽ രാത്രി 11.30 വരെയും പ്രവർത്തിക്കും.
വാട്ടർ ബസുകൾ മറീന സ്റ്റേഷനുകളിൽനിന്ന് ഉച്ച മുതൽ അർധ രാത്രി വരെ ഷട്ട്ൽ സർവീസ് നടത്തും. ദുബൈ ഫെറി ഗുബൈബ, ദുബൈ മറീന സ്റ്റേഷനുകളിൽനിന്ന് രാവിലെ 11, ഉച്ച ഒന്ന്, മൂന്ന്, വൈകുന്നേരം അഞ്ച്, 5.30 സമയങ്ങളിൽ സർവീസ് നടത്തും. അൽ ജദ്ദാഫ് സ്റ്റേഷനിൽനിന്ന് ദുബൈ വാട്ടർ കനാലിലേക്ക് ഉച്ചക്ക് 12 മുതൽ വൈകുന്നേരം 5.30 വരെയും തിരിച്ച് ഉച്ചക്ക് 2.05 മുതൽ രാത്രി ഏഴ് വരെയും സർവീസ് നടത്തും. ശൈഖ് സായിദ് റോഡ് സ്റ്റേഷനിൽനിന്ന് വൈകുന്നേരം നാല് മുതൽ അർധ രാത്രി വരെ റൗണ്ട് ട്രിപ് ഉണ്ടാകും. വാട്ടർ ടാക്സി വ്യാഴാഴ്ചയും സാധാരണപോലെ രാവിലെ ഒമ്പത് മുതൽ രാത്രി പത്ത് വരെയാണ് പ്രവർത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.