അബൂദബി: നബിദിനം, സ്മാരകദിനം, ദേശീയദിനം എന്നിവ പ്രമാണിച്ച് നവംബർ 30 മുതലുള്ള നാല് അവധിദിനങ്ങളിൽ അബൂദബി, ദുബൈ എമിറേറ്റുകളിൽ പാർക്കിങ് സൗജന്യം. ബഹുനില പാർക്കിങ് സമുച്ചയങ്ങൾ ഒഴിച്ചുള്ള ഇടങ്ങളിലാണ് സൗജന്യം അനുവദിക്കുക.
അബൂദബിയിൽ നവംബർ 30ന് പുലർച്ചെ 12.30 മുതൽ ഡിസംബർ നാലിന് രാവിലെ എട്ട് വരെ സൗജന്യ പാർക്കിങ് അനുവദിക്കുമെന്ന് സമഗ്ര ഗതാഗത കേന്ദ്രം (െഎ.ടി.സി) അറിയിച്ചു. വിലക്കുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യുകയോ ഗതാഗത തടസ്സം സൃഷ്ടിക്കുകയോ ചെയ്യരുത്. റെസിഡൻറ് പാർക്കിങ് ഇടങ്ങളിൽ രാത്രി ഒമ്പത് മുതൽ രാവിലെ എട്ട് വരെയുള്ള നിയമം ബാധകമായിരിക്കുമെന്നും െഎ.ടി.സി വ്യക്തമാക്കി. പാർക്കിങ് സൗജന്യത്തിന് പുറമെ പൊതു ഗതാഗത സേവന സമയമാറ്റവും ദുബൈ റോഡ്സ്^ഗതാഗത അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. സമയമാറ്റം ഇപ്രകാരമാണ്:
ദുബൈ മെട്രോ
വ്യാഴാഴ്ച റെഡ്ലൈൻ സ്റ്റേഷനുകൾ രാവിലെ അഞ്ച് മുതൽ രാത്രി ഒന്ന് വരെയും ഗ്രീൻ ലൈൻ സ്റ്റേഷനുകൾ രാവിലെ 5.30 മുതൽ രാത്രി ഒന്ന് വരെയും പ്രവർത്തിക്കും. വെള്ളിയാഴ്ച റെഡ്ലൈൻ, ഗ്രീൻലൈൻ സ്റ്റേഷനുകൾ രാവിലെ പത്തിനും രാത്രി ഒന്നിനും ഇടയിലായിരിക്കും പ്രവർത്തിക്കുക. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ അഞ്ച് മുതൽ അർധരാത്രി വരെ റെഡ്ലൈൻ സേവനവും രാവിലെ 5.30 മുതൽ രാത്രി 12 വരെ ഗ്രീൻലൈൻ സേവനവും ഉണ്ടാകും.
ദുബൈ ട്രാം
വ്യാഴാഴ്ച രാവിലെ ആറ് മുതൽ രാത്രി ഒന്ന് വരെ ദുബൈ ട്രാം സർവീസ് നടത്തും. വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ രാത്രി ഒന്ന് വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ആറ് മുതൽ രാത്രി ഒന്ന് വരെയുമായിരിക്കും ദുബൈ ട്രാം സർവീസ്.
ബസ്
ഗോൾഡ് സൂഖ് സ്റ്റേഷൻ രാവിലെ അഞ്ച് മുതൽ രാത്രി 12.29 വരെയും അൽ ഗുബൈബ സ്റ്റേഷൻ രാവിലെ അഞ്ച് മുതൽ രാത്രി 12.10 വരെയും പ്രവർത്തിക്കും.
സത്വ സബ് സ്റ്റേഷൻ രാവിലെ അഞ്ച് മുതൽ രാത്രി 11.35 വരെയാണ് പ്രവർത്തിക്കുക. എന്നാൽ, സി^01 റൂട്ടിൽ 24 മണിക്കൂറും ബസ് സർവീസുണ്ടാകും. ഖിസൈസ് സ്റ്റേഷൻ പുലർച്ചെ 4.30 മുതൽ അർധ രാത്രി വരെയും അൽഖൂസ് ഇൻഡസ്ട്രിയൽ സ്റ്റേഷൻ രാവിലെ അഞ്ച് മുതൽ രാത്രി 11.30 വരെയും പ്രവർത്തിക്കും. ജബൽ അലി സ്റ്റേഷനിൽ രാവിലെ അഞ്ച് മുതൽ അർധ രാത്രി വരെ സർവീസുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.