ഉമ്മുല്‍ഖുവൈന്‍: ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സൗജന്യ വൈദ്യ പരിശോധന ക്യാമ്പിൽ ണ്ടായിരത്തോളം പേര്‍ ഗുണഭോക്താക്കളായി. ഇന്ത്യന്‍ അസോസിയേഷെൻറ ആഭിമുഖ്യത്തില്‍ എ.കെ.എം.ജി, ആരോഗ്യ മന്ത്രാലയം, കെ.പി.സി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് മുപ്പതോളം ഡോക്ടര്‍മാര്‍, അമ്പതോളം പാരാമെഡിക്കല്‍ ജീവനക്കാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍ നൂറിലധികം വളണ്ടിയര്‍മാര്‍ എന്നിവരടങ്ങിയ സംഘമാണ് വന്‍ വിജയമാക്കിയത്. രക്ത പരിശോധന, രക്ത സമ്മര്‍ദ്ധ പരിശോധന, പ്രമേഹം, ഇസിജി, സ്കാനിങ് തുടങ്ങിയവയും സൗജന്യ മരുന്ന് വിതരണവും നടന്നു.
ഉമ്മുല്‍ഖുവൈന്‍ സര്‍ക്കാര്‍ ആശുപത്രി ഉപമേധാവി ജുമ ഒബൈദ് അല്‍അസ്സി, ജീവകാരുണ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അസോസിയേഷന്‍ അംഗം റോഷന്‍ കോയ, വര്‍ഷങ്ങളോളമായി ക്യാമ്പിന് മരുന്നുകള്‍ എത്തിക്കുന്ന അബ്ദുൽ മജീദ്, 25 വര്‍ഷത്തിലേറെയായി നഴ്സുമാരായ ലാലി, ഇന്ദിര ബാബു, ഏലിയാമ്മ തരകന്‍, ജിജി ഫിലിപ്, എല്‍സി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.ആരോഗ്യ മന്ത്രാലയം ഉപമേധാവി മുഹമ്മദ് ഒമര്‍ അല്‍ഖര്‍ജി, നഴ്സിങ് ഡയറക്ടര്‍ ശൈഖ ഇബ്രാഹിം അല്‍-അക്റാന്‍, വൈസ് കോണ്‍സുല്‍ വിപാക് ശര്‍മ, എ.കെ.എം.ജി. വൈസ് പ്രസിഡൻറ് ഡോ: സുകു എം. കോശി തുടങ്ങിയവര്‍ സംസാരിച്ചു.
അസോസിയേഷന്‍ പ്രസിഡൻറ് നിക്സണ്‍ ബേബി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് പൊയക്കര, ക്യാമ്പ് മുഖ്യ കോര്‍ഡിനേറ്റര്‍ സജാദ് നാട്ടിക, ക്യാമ്പ് കണ്‍വീനര്‍ പി.കെ. മൊയ്തീന്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.