സെ​ന്‍റ്​ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്​​സ് പ​ള്ളി​യു​ടെ ചാ​രി​റ്റി ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ്

സൗജന്യ മെഡിക്കൽ ക്യാമ്പ്

ഷാർജ: സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ ചാരിറ്റി കമ്മിറ്റി ആഭിമുഖ്യത്തിൽ, ഓർത്തഡോക്സ് ചർച്ച് മെഡിക്കൽ ഫോറത്തിന്‍റെയും മാനേജിങ് കമ്മിറ്റിയുടെയും സഹകരണത്തോടെ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഷാർജ സജ ഏരിയയിലെ ഷഹാർക്കോ കൺസ്ട്രക്ഷൻ കമ്പനി തൊഴിലാളികളുടെ താമസ ഏരിയയിൽ നടന്ന ക്യാമ്പിന് എൻ.എം.സി മെഡിക്കൽ സെന്‍ററാണ് നേതൃത്വം നൽകിയത്. തൊഴിലാളികൾക്ക് പ്രഷർ, ഷുഗർ പരിശോധന, മികച്ച ഡോക്ടർമാരുടെ സേവനം എന്നിവ സജ്ജീകരിച്ചിരുന്നു. ഇരുനൂറിൽപരം തൊഴിലാളികൾ സേവനം പ്രയോജനപ്പെടുത്തി. ഇടവ വികാരി ഫാ. ഫിലിപ് എം. സാമുവേൽ കോർ എപ്പിസ്‌കോപ്പ, സഹ വികാരി ഫാ. റിജോ തോമസ് രാജൻ, ചാരിറ്റി സെക്രട്ടറി ബിനോ സാമുവേൽ, ട്രഷറർ മനോജ് പോൾ, ചാരിറ്റി കമ്മിറ്റി അംഗങ്ങൾ, മാനേജിങ് കമ്മിറ്റി ട്രസ്റ്റി മാത്യു ഐസക്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Free medical camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.