അബൂദബി മ്യൂസിയങ്ങളിൽ മൂന്നു ദിവസം സൗജന്യ പ്രവേശനം

അബൂദബി: അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് അബൂദബിയിലെ മ്യൂസിയങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും മൂന്നുദിവസത്തേക്ക് സൗജന്യ പ്രവേശനം. മേയ് 14 മുതല്‍ 18 വരെയാണ് മ്യൂസിയങ്ങളിലെ സൗജന്യ പ്രവേശനമെന്ന് അധികൃതര്‍ അറിയിച്ചു. നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം, ലൂവ് റെ അബൂദബി, സാദിദ് നാഷനല്‍ മ്യൂസിയം, കള്‍ച്ചറല്‍ ഫൗണ്ടേഷന്‍, അല്‍ മഖ്താ മ്യൂസിയം, അല്‍ ഐന്‍ മ്യൂസിയം, അല്‍ ഐന്‍ കള്‍ച്ചറല്‍ കേന്ദ്രങ്ങള്‍, ഡെല്‍മ മ്യൂസിയം, ഖസര്‍ അല്‍ ഹോസന്‍, മനാരത്ത് അല്‍ സഅദിയാത്ത്, അബൂദബി ലൈബ്രറീസ്, എന്നിവിടങ്ങളിലാണ് സൗജന്യ സന്ദര്‍ശനം അനുവദിച്ചിരിക്കുന്നത്.

മ്യൂസിയം ദിനത്തോടനുബന്ധിച്ച്​ ഒട്ടേറെ ശില്‍പ്പശാലകളും ലൈവ് പ്രകടനങ്ങളും സന്ദർശകർക്ക് ആസ്വദിക്കാം. ‘ഭിന്നിച്ച ലോകത്തെ മ്യൂസിയങ്ങള്‍ ഒന്നിപ്പിക്കുന്നു’ എന്ന പ്രമേയത്തിലാണ് ഈ വര്‍ഷം അന്താരാഷ്ട്ര മ്യൂസിയ ദിനം ആചരിക്കുന്നത്. സമൂഹങ്ങളെ ഒന്നിച്ചുകൊണ്ടുവരുന്നതിലും സംവാദങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിലും സാംസ്‌കാരിക ധാരണകളെ പിന്തുണയ്ക്കുന്നതിലും മ്യൂസിയങ്ങള്‍ക്കുള്ള പങ്ക് സംരംഭം എടുത്തുകാട്ടും. സഅദിയാത്ത് കള്‍ച്ചറല്‍ ഡിസ്ട്രിക്ട്, അല്‍ഐന്‍, ഡെല്‍മ ദ്വീപ് എന്നിവിടങ്ങളിലായാണ് വിവിധ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. 

Tags:    
News Summary - Free entry to Abu Dhabi museums for three days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.