'തട്ടിപ്പ്​ നടത്തിയവരെ നിയമത്തിന്​ മുന്നിൽ കൊണ്ടുവരും'​; യു.എ.ഇയിലേക്ക്​ മടങ്ങിവരാനൊരുങ്ങി​ ബി.ആർ. ഷെട്ടി

ദുബൈ: സാമ്പത്തിക ക്രമക്കേടിനെയും കടബാധ്യതയെയും തുടർന്ന്​ നാടുവിട്ട പ്രമുഖ ഇന്ത്യൻ വ്യവസായിയും എൻ.എം.സി ഹെൽത്ത്​ ചെയർമാനുമായിരുന്ന ബി.ആർ. ഷെട്ടി വീണ്ടും യു.എ.ഇയിലേക്ക്​ മടങ്ങാനൊരുങ്ങുന്നു. ഷെട്ടി തന്നെയാണ്​ ഇക്കാര്യം പ്രസ്​താവനയിൽ അറിയിച്ചത്​. യു.എ.ഇയിലെ നീതിന്യായ വ്യവസ്​ഥയിൽ വിശ്വാസമുണ്ടെന്നും ഉടൻ മടങ്ങുമെന്നും ​ഇന്ത്യയിലുള്ള ഷെട്ടി അറിയിച്ചു.

യു.എ.ഇ അധികൃതരെ സത്യം ബോധ്യപ്പെടുത്തനാവുമെന്നാണ്​ പ്രതീക്ഷ. കമ്പനിക്കും ജീവനക്കാർക്കും ഓഹരി ഉടമകൾക്കുമുണ്ടായ നഷ്​ടങ്ങൾ പരിഹരിക്കും. താൻ യു.എ.ഇയിൽനിന്ന്​ മുങ്ങിയതല്ല. രോഗിയായ സഹോദരനെ സന്ദർശിക്കാനാണ്​ ഫെബ്രുവരിയിൽ ഇന്ത്യയിലെത്തിയത്​. അദ്ദേഹം മാർച്ചിൽ മരിച്ചു. എൻ.എം.സിയിലും ഫിനാബ്ലറിലും എ​െൻറ കുടുംബത്തി​െൻറ ഉടമസ്​ഥതയിലുള്ള മറ്റ്​ കമ്പനികളിലും നടന്ന ക്രമക്കേടുകളെ കുറിച്ച്​ അന്വേഷിച്ചിരുന്നു.

തട്ടിപ്പ്​ നടത്തിയത്​ ആരൊക്കെയാണെന്ന്​ ബോധ്യമായി. ഇവരെ നിയമത്തിന്​ മുന്നിൽ കൊണ്ടുവരാൻ കൂടിയാണ്​ യു.എ.ഇയിലേക്ക്​ പോകുന്നത്​. ഇപ്പോൾ ഇന്ത്യയിലുള്ള തട്ടിപ്പുകാർക്കെതിരെ ​ക്രിമിനൽ കേസ്​ നൽകിയിട്ടുണ്ട്​്.

ഇവരുടെ തട്ടിപ്പ്​ മൂലം കമ്പനികൾക്ക് വലിയ വെല്ലുവിളികളുണ്ടാവുകയും ജീവനക്കാർക്ക് ബുദ്ധിമുട്ട്​ സൃഷ്​ടിക്കുകയും വിതരണക്കാർക്ക് തടസ്സമുണ്ടാക്കുകയും ചെയ്​തു. തനിക്കും ഓഹരി ഉടമകൾക്കും വൻ നഷ്​ടമാണുണ്ടായതെന്നും ഷെട്ടി പറഞ്ഞു. തട്ടിപ്പ്​ നടത്തിയെന്നാരോപിച്ച്​ മലയാളി സഹോദരൻമാരു​ം ഷെട്ടിയുടെ സ്​ഥാപനത്തിലെ സീനിയർ ഉദ്യോഗസ്​ഥരുമായിരുന്നു പ്രശാന്ത്​ മങ്ങാട്ടിനും പ്രമോദ്​ മങ്ങാട്ടിനുമെതിരെ ഷെട്ടി ഇന്ത്യയിൽ പരാതി നൽകിയിരുന്നു.

ഇന്ത്യൻ ബാങ്കുകൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്നായിരുന്നു ഷെട്ടിയുടെ ആരോപണം. കോടിക്കണക്കിന്​ രൂപയുടെ കടബാധ്യത കേസ്​ വന്നതിന്​ പിന്നാലെയാണ്​ ബി.ആർ. ഷെട്ടി യു.എ.ഇ വിട്ടത്​. ഇതോടെ അദ്ദേഹത്തി​െൻറ ഉടമസ്​ഥതയിലുള്ള സ്​ഥാപനങ്ങളുടെ സ്വത്ത്​ യു.എ.ഇ മരവിപ്പിച്ചിരുന്നു. ഷെട്ടിയുടെ ഭാര്യയെ എൻ.എം.സിയുടെ ചുമതലയിൽനിന്ന്​ പുറത്താക്കുകയും ചെയ്​തു.

Tags:    
News Summary - ‘Fraudsters will be brought to justice’; BR shetty to return to UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.