അബൂദബി: എമിറേറ്റിലെ തീരത്ത് ജെറ്റ് സ്കീ അപകടത്തിൽപെട്ട നാലുപേരെ രക്ഷപ്പെടുത്തി നാഷനൽ ഗാർഡിന് കീഴിലുള്ള കോസ്റ്റ് ഗാർഡുമായി സഹകരിച്ച് നാഷനൽ സെർച് ആൻഡ് റെസ്ക്യൂ സെന്റർ അധികൃതരാണ് രക്ഷാപ്രവർത്തനം നടത്തിയത്.അപകടത്തിൽപെട്ടവരെ അതിവേഗത്തിൽ കണ്ടെത്തുകയും അടിയന്തര ചികിത്സ നൽകുന്നതിനു സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. അപകടത്തിന്റെ വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കടലിൽ വിനോദങ്ങളിൽ ഏർപ്പെടുന്നവർ സുരക്ഷ ഉറപ്പുവരുത്തണമെന്ന് നാഷനൽ ഗാർഡ് ആവശ്യപ്പെട്ടു. കടലിലിറങ്ങുമ്പോൾ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ കാര്യക്ഷമത കൃത്യമായ പരിശോധനകളിലൂടെ ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. അതോടൊപ്പം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും രക്ഷ സംവിധാനങ്ങൾ കരുതുകയും വേണം.എന്തെങ്കിലും അടിയന്തര ഘട്ടങ്ങളുണ്ടാവുകയാണെങ്കിൽ ഹോട്ലൈൻ നമ്പറായ 996ൽ ബന്ധപ്പെടണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.