Posted On
date_range Updated On
date_range കേരള മുൻ ടെന്നിസ് താരം തൻവി ഭട്ട് ദുബൈയിൽ ആത്മഹത്യ ചെയ്ത നിലയിൽ
ദുബൈ: മുൻ കേരള ടെന്നിസ് താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തൻവി ഭട്ട് (21) ദുബൈയിൽ ആത്മഹത്യ ചെയ്ത നിലിയിൽ. 2012ൽ ദോഹയിൽ നടന്ന അണ്ടർ 14 ഏഷ്യൻ സീരീസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയിരുന്നു. നിരവധി ദേശീയ, സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടിയ തൻവി പരിക്കേറ്റതിനെ തുടർന്ന് ടെന്നിസ് ലോകത്ത് നിന്ന് പിൻമാറിയിരുന്നു.
മുട്ടുകാലിനേറ്റ പരിക്കിനെ തുടർന്ന് രണ്ട് തവണ ശസ്ത്രക്രിയക്ക് വിധേയയായി. 17ാം വയസിൽ നെട്ടല്ലിനെ കൂടി പരിക്ക് ബാധിച്ചതോടെ ടെന്നിസ് ലോകത്ത് നിന്ന് പൂർണമായും പിൻമാറി. ഇതേതുടർന്ന് മാനസികമായി ബുദ്ധിമുട്ട് നേരിട്ടിരുന്നു.
ദുബൈ ഹെരിയറ്റ്-വാട്ട് ആൻഡ് മിഡ്ൽസെക്സ് കോളജിലെ സൈക്കോളജി വിദ്യാർഥിനിയായിരുന്നു. പിതാവ്: ഡോ. സഞ്ജയ് ഭട്ടും മാതാവ് ലൈലാനും സഹോദരൻ ആദിത്യയും മുൻ കേരള താരങ്ങളാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.