സ്​കോട്​ലൻഡ്​ ബഹി​രാകാശ ഏജൻസിയും ‘അസൂർക്സും’ സഹകരണ കരാറിൽ ഒപ്പുവെച്ചപ്പോൾ

സ്കോട്ലൻഡ് ബഹിരാകാശ ഏജൻസിയും യു.എ.ഇ കമ്പനിയും സഹകരണത്തിന്

ദുബൈ: യു.എ.ഇയിലെ സ്വകാര്യ ബഹിരാകാശ ബിസിനസ് രംഗത്തിന് ഊർജം പകർന്ന് യു.എ.ഇ കമ്പനി സ്കോട്ലൻഡിലെ ഏജൻസിയുമായി കൈകോർക്കുന്നു. 'അസൂർക്സ്' എന്ന ദുബൈ കമ്പനിയാണ് സ്കോട്ലൻഡിന്‍റെ 'ആസ്ട്രോ ഏജൻസി'യുമായി സഹകരണത്തിന് ധാരണയിലെത്തിയത്. യു.കെയിലെ ബഹിരാകാശ കമ്പനികൾക്ക് യു.എ.ഇയിൽ നിന്ന് പ്രവർത്തിക്കാനും വിപണിയിലെ സാധ്യതകൾ ഉപയോഗപ്പെടുത്താനും സഹകരണം ഉപകാരപ്പെടും.

ഇതിലൂടെ യു.എ.ഇയുടെ ഏറ്റവും പുതിയ ബഹിരാകാശ ദൗത്യങ്ങൾക്കും സഹായകരമായ അന്തരീക്ഷം രൂപപ്പെടും. ഇരു ഏജൻസികളും തമ്മിലെ കരാർ വളരെ സുപ്രധാനമായ അന്തരാഷ്ട്ര സഹകരണത്തിനാണ് വാതിൽ തുറന്നിരിക്കുന്നതെന്ന് മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശം കേന്ദ്രം ഡയറക്ടർ ജനറൽ സലീം അൽ മർറി അഭിപ്രായപ്പെട്ടു. യു.എ.ഇയിലെ കമ്പനികളും മറ്റ് രാജ്യത്തെ വിദഗ്ധരും ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ ആഗോള ബഹിരാകാശ സമൂഹത്തിന് വളരെ ഫലപ്രദമായ സംഭാവനകൾ നൽകാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2030ഓടെ ഈ മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സ്‌കോട്ട്‌ലൻഡിലുടനീളം ഒന്നിലധികം ലോഞ്ച് സൈറ്റുകൾ നിർമ്മിക്കുകയും ചെയ്യുന്നതിനാണ് 'ആസ്ട്രോ ഏജൻസി' പദ്ധതിയിട്ടിരിക്കുന്നത്. യു.എ.ഇ വിപണിയിൽ ഏജൻസിക്ക് ബിസിനസ് വിപുലപ്പെടുത്താനുള്ള സഹായമാണ് അസൂർക്സ് നൽകുക.

Tags:    
News Summary - For cooperation between the Scottish Space Agency and the UAE Company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.