സൈക്കിൾ, ഇ-സ്കൂട്ടർ യാത്രക്കാർക്ക് സുരക്ഷ ബോധവത്കരണം നടത്തുന്ന ദുബൈ പൊലീസ് ഉദ്യോഗസ്ഥർ
ദുബൈ: സൈക്കിൾ, ഇ-സ്കൂട്ടർ യാത്രക്കാർക്ക് സുരക്ഷ ബോധവത്കരണവുമായി ദുബൈ പൊലീസ്. ജുമൈറയിലെ 207 സൈക്ലിസ്റ്റുകൾക്കാണ് ബോധവത്കരണം നൽകിയത്.
ദുബൈയെ സൈക്കിൾ സൗഹൃദ നഗരമാക്കാനുള്ള ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് ബോധവത്കരണവും സജീവമാക്കിയത്.
സൈക്കിൾ യാത്രകൾമൂലമുള്ള അപകടങ്ങൾ, യാത്രക്കാർ പാലിക്കേണ്ട നിയമങ്ങൾ, ഹെൽമറ്റും ജാക്കറ്റും ധരിക്കേണ്ടതിന്റെ ആവശ്യകത, ഏതൊക്കെ പാതയിലൂടെ യാത്ര ചെയ്യാം, എത്ര വേഗത്തിൽ സൈക്കിൾ ഓടിക്കാം തുടങ്ങിയവയെല്ലാം യാത്രക്കാർക്ക് മനസ്സിലാക്കിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.