Posted On
date_range Updated On
date_range അബ്ദുല്ല മാസ്റ്റർ മെമ്മോറിയൽ ഫുട്ബാൾ: കോട്ടക്കൽ മണ്ഡലം ജേതാക്കൾ
അൽഐൻ: മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിച്ച ഒന്നാമത് തേഞ്ഞിപ്പലം അബ്ദുല്ല മാസ്റ്റർ മെമ്മോറിയൽ ഫുട്ബാൾ ടൂർണമെൻറിൽ കോട്ടക്കൽ മണ്ഡലം കെ.എം.സി.സി ജേതാക്കളായി. താനൂർ രണ്ടാം സ്ഥാനവും മങ്കട മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അൽെഎൻ സുഡാനി ക്ലബ് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻറിൽ 12 ടീമുകൾ പെങ്കടുത്തു. കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറ് അഷ്റഫ് പള്ളിക്കണ്ടം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അലിമോൻ ആലത്തിയൂർ അധ്യക്ഷത വഹിച്ചു. ടൂർണമെൻറുമായി സഹകരിച്ചവർക്ക് ഡോ. ഷാഹുൽ ഹമീദ്, ശശി സ്റ്റീഫൻ, ശിഹാബുദ്ധീൻ തങ്ങൾ, ഹുസൈൻ കരിങ്കപ്പാറ എന്നിവർ മെമേൻറാ നൽകി. സമദ് പൂന്താനം സ്വാഗതവും സലാം മാസ്റ്റർ പുളിക്കൽ നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.