ഭക്ഷ്യസുരക്ഷ നിയമലംഘനം: അബൂദബിയില്‍ റസ്റ്റോറന്‍റ് പൂട്ടി

അബൂദബി: ഭക്ഷ്യസുരക്ഷ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് അബൂദബി വ്യാവസായിക മേഖല ഐകാഡില്‍ പ്രവര്‍ത്തിക്കുന്ന ‘ജബല്‍ സിയാല്‍കോട്ട്’ റസ്റ്റോറന്‍റ് അധികൃതര്‍ പൂട്ടി. തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ നടത്തുകയും പോരായ്മകള്‍ പരിഹരിക്കാന്‍ തയാറാവാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പൊതുജനാരോഗ്യം മുന്‍നിര്‍ത്തി അബൂദബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി (അഡാഫ്‌സ) യുടെ അടിയന്തര നടപടി.

2008ലെ രണ്ടാം നമ്പര്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമാണ് സ്ഥാപനത്തിനെതിരെ നടപടിയെടുത്തത്. നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പൂര്‍ണമായി നടപ്പാക്കുകയും നിയമലംഘനത്തിന് ഇടയാക്കിയ കാരണങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നത് വരെ റസ്റ്റോറന്‍റ് അടഞ്ഞു കിടക്കും. എമിറേറ്റിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി അതോറിറ്റി നടത്തുന്ന നിരന്തര പരിശോധനകളുടെ ഭാഗമായാണ് നടപടിയെന്നും നിയമങ്ങള്‍ പാലിക്കാന്‍ എല്ലാ സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags:    
News Summary - Food safety violation: Restaurant closed in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.