അബൂദബി മലയാളി സമാജത്തിൽ ഒരുക്കിയ പൂക്കളം
Posted On
date_range Updated On
date_range അബൂദബി മലയാളി സമാജത്തിൽ പൂക്കള മഹോത്സവം
അബൂദബി: അബൂദബി മലയാളി സമാജത്തിൽ അത്തം തൊട്ട് വർണാഭമായ പൂക്കള മഹോത്സവത്തിന് തുടക്കമായി.ഓണാഘോഷത്തിന്റെ ഭാഗമായി അത്തം തൊട്ടാരംഭിക്കുന്ന 10 ദിവസങ്ങളിലും സമാജത്തിൽ മനോഹരമായ പൂക്കളങ്ങൾ ഒരുക്കിയാണ് ഓണത്തെ വരവേൽക്കുന്നത്. ഓരോ ദിവസവും വ്യത്യസ്ത സംഘടനകളാണ് വൈവിധ്യമാർന്ന പൂക്കളങ്ങൾ സമാജത്തിൽ ഒരുക്കുന്നത്. ചോതി ദിനമായ വ്യാഴാഴ്ച സമാജം അങ്കണത്തിൽ പൂക്കളമിട്ടത് അബൂദബി സാംസ്കാരികവേദി അംഗങ്ങളാണ്. സാംസ്കാരികവേദി വനിതവേദി അംഗങ്ങൾ വിവിധയിനം പായസങ്ങളും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.