ദുബൈ/അബൂദബി: രാജ്യത്തിെൻറ ഐക്യവും അഖണ്ഡതയും പരമാധികാരവും പ്രകടമാക്കുന്ന യു.എ.ഇ ദേശീയപതാക ദിനാചരണം ഇന്ന്. ആഘോഷത്തിൽ പങ്കാളികളാവാൻ പൊതുജനങ്ങളോട് യു.എ.ഇ വൈസ് പ ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആഹ്വാനം ചെയ്തു. ശൈഖ് ഖലീഫ് ബിൻ സായിദ് ആൽ നഹ്യാൻ യു.എ.ഇ പ്രസിഡൻറായി സ്ഥാനമേറ്റെടുത്തതിെൻറ ഓർമ പുതുക്കിയാണ് 2013 മുതൽ എല്ലാവർഷവും നവംബർ മൂന്നിന് യു.എ.ഇ ഫ്ലാഗ് ഡേ ആചരിക്കുന്നത്.
ഫ്ലാഗ് ഡേയുടെ ഭാഗമായി സ്കൂളുകളിലും ഓഫിസുകളിലും സ്ഥാപനങ്ങളിലും 11 മണിക്ക് ദേശീയ ഗാനത്തിെൻറ അകമ്പടിയോടെ ഞായറാഴ്ച യു.എ.ഇ ചതുർവർണ പതാകയുയരും. മാത്രമല്ല, വീടുകളും വാഹനങ്ങളും അലങ്കരിച്ച് രാജ്യവ്യാപകമായി ദേശീയപതാക സ്ഥാപിക്കും. സഹോദരീസഹോദരന്മാരെ... എന്നു തുടങ്ങുന്ന അഭിസംബോധനയോടെ ആരംഭിക്കുന്ന പോസ്റ്റിൽ രാജ്യം മുഴുവനായും ഫ്ലാഗ്ഡേയിൽ പങ്കാളികളാകാനും സ്കൂളുകൾ, ഓഫിസുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 11 മണിക്ക് ദേശീയഗാനം മുഴങ്ങുമ്പോൾ ദേശീയപതാക ഉയർത്തണമെന്നുമാണ് ശൈഖ് മുഹമ്മദ് ട്വീറ്റിലൂടെ ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇമറാത്തി പൗരന്മാർക്കൊപ്പം രാജ്യത്തെ താമസക്കാരും സന്ദർശകരും ഞായറാഴ്ച പതാക ദിനാഘോഷത്തിൽ പങ്കെടുക്കും. മാതൃരാജ്യ സ്നേഹം വിളംബരം ചെയ്യുന്ന പ്രത്യേക ദിനത്തിൽ രാജ്യം നൽകിയ സന്തോഷത്തിെൻറയും അഭിമാനത്തിൻറെയും മുഹൂർത്തങ്ങൾ പങ്കുവെക്കുന്നതോടൊപ്പം രാജ്യത്തോട് കൂറും വിശ്വസ്തതയും പ്രകടിപ്പിക്കുന്നതിനുള്ള അവസരവും യു.എ.ഇ പതാക ഉയർത്തൽ ചടങ്ങിൽ പ്രത്യേകം അനുസ്മരിക്കും. രാജ്യത്തെ പ്രധാന ഷോപ്പിങ് മാളുകൾ, പബ്ലിക് ലൈബ്രറികൾ, പൊതു മാർക്കറ്റുകൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിലും യു.എ.ഇ ദേശീയപതാക ഉയർത്തി ആഘോഷത്തിൽ പങ്കുചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.