ദുബൈ: മിഡിലീസ്റ്റിലെ മികച്ച 10 കാഴ്ചകൾ ട്രിപ് അഡ്വൈസർ തെരഞ്ഞെടുത്തപ്പോൾ അതിൽ അഞ്ചും ദുബൈയിൽ. ലോകത്തെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുക്കുന്ന 2022ലെ ട്രിപ് അഡ്വൈസർ റേറ്റിങ്ങിലെ മിഡിലീസ്റ്റിലെ മികച്ച 10 വ്യൂപോയന്‍റ്സിൽ ആദ്യ മൂന്ന് സ്ഥാനത്തും ദുബൈ ആണ് എത്തിയിരിക്കുന്നത്.
ബുർജ് ഖലീഫ, ദുബൈ ഫൗണ്ടെയ്ൻ, ബുർജുൽ അറബ് എന്നിവയാണ് ആദ്യ മൂന്നു സ്ഥാനത്ത്. ദുബൈ ഫ്രെയിം ആറാമതും ദുബൈ ക്രീക്ക് എട്ടാമതുമെത്തി. അബൂദബി ഇത്തിഹാദ് ടവേഴ്സിലെ ഒബ്സർവേഷൻ ഡെസ്ക് അറ്റ് 300 ഏഴാമതും അൽഐനിലെ ജബൽ ഹഫീദ് ഒമ്പതാമതും അബൂദബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് പത്താമതുമാണ്. ദോഹയിലെ ഇസ്ലാമിക് ആർട്ട് മ്യൂസിയം, ദോഹ കോർണിഷ് എന്നിവയാണ് നാലും അഞ്ചും സ്ഥാനത്തെത്തിയത്.
ലോകത്തെ മികച്ച പത്ത് വ്യൂപോയന്‍റുകളുടെ പട്ടികയിൽ ബുർജ് ഖലീഫ നാലാം സ്ഥാനത്താണ്. ന്യൂയോർക് സിറ്റിയിലെ ടോപ് ഓഫ് ദി റോക്ക്, ലണ്ടനിലെ ലണ്ടൻ ഐ, പാരിസിലെ ഈഫൽ ടവർ എന്നിവയാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്ത്. യാത്രക്കാരുടെ അഭിപ്രായവും അവര്‍ നല്‍കുന്ന റേറ്റിങ്ങും വിനോദകേന്ദ്രത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തിയാണ് ട്രിപ് അഡ്വൈസർ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.